എനിക്ക് വേണ്ടിയുള്ള ഭർത്താവിന്റെ സ്നേഹ സമ്മാനം !! സന്തോഷം പങ്കുവെച്ച് മുക്ത

മലയാളത്തിലെ പ്രിയ നടിമാരില്‍ ഒരാളാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മുക്ത ഏറെ കാലമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. വിവാഹത്തോടെയാണ് മുക്തയും സിനിമാ ജീവിതത്തിന് ഇടവേള നല്‍കിയത്. എന്നാല്‍ സോഷ്യല്‍…

muktha1

മലയാളത്തിലെ പ്രിയ നടിമാരില്‍ ഒരാളാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മുക്ത ഏറെ കാലമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. വിവാഹത്തോടെയാണ് മുക്തയും സിനിമാ ജീവിതത്തിന് ഇടവേള നല്‍കിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുള്ള നടി പങ്കുവെക്കുന്ന പല പോസ്റ്റുകളും വാര്‍ത്തകളില്‍ നിറയാറുണ്ട്. മകള്‍ക്കൊപ്പമുള്ളതും ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള രസകരമായ നിമിഷങ്ങളാണ് മുക്ത പോസ്റ്റ് ചെയ്യാറുള്ളത്. ഇപ്പോഴിതാ ലോക് ഡൗണ്‍ കാലത്ത് കെട്ടിയേന്‍ തനിക്ക് വേണ്ടി ചെയ്ത കാര്യത്തെ കുറിച്ച്‌ പറഞ്ഞ് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍.

mukthaഈ പോസ്റ്റും വാര്‍ത്തകളില്‍ നിറയുകയാണ്. മുക്ത ഒരു ചിത്രം ഇപ്പോൾ പങ്കു വെച്ചിരിക്കുകയാണ്, നിങ്ങളുടെ കെട്ടിയോന്‍ നിങ്ങള്‍ക്കായി പാചകം ചെയ്യുമ്ബോള്‍ എന്ന ക്യാപ്ഷനാണ് ചിത്രത്തിന് കൊടുത്തിരിക്കുന്നത്. ഭര്‍ത്താവിനെ കെട്ടിപിടിച്ചിരിക്കുന്നൊരു ഫോട്ടോയും പങ്കുവെച്ചു. ഒപ്പം ഭര്‍ത്താവ് ഗ്രില്‍ ചിക്കന്‍ ഉണ്ടാക്കുന്ന വീഡിയോയും മുക്ത പോസ്റ്റ് ചെയ്തിരുന്നു. താരദമ്ബതിമാരുടെ ഈ സ്‌നേഹത്തിന് വലിയ കൈയടിയാണ് ലഭിക്കുന്നത്. ഏറെ കാലമായി ഭര്‍ത്താവിനൊപ്പമുള്ള പോസ്റ്റുകളൊന്നും കാര്യമായി പങ്കുവെക്കാറില്ലായിരുന്നു.

muktha husbandഇതോടെ ഭര്‍ത്താവ് എവിടെയാണെന്നുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു. കഴിഞ്ഞ ദിവസം മുഖം കാണിക്കാതെ റിങ്കുവിനൊപ്പമുള്ള ഒരു ഫോട്ടോ മുക്ത പുറത്ത് വിട്ടിരുന്നു. ‘എന്റെ മൊട്ടയ്‌ക്കൊപ്പം, ഇപ്പോള്‍ എനിക്ക് നോക്കുമ്ബോള്‍ ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല’ എന്ന് പറഞ്ഞ് കൊണ്ടായിരുന്നു മുക്ത ഈ ചിത്രം പങ്കുവെച്ചത്. ലോക് ഡൗണില്‍ പുറത്ത് പോകാന്‍ കഴിയാത്തത് കൊണ്ട് എല്ലാവരും മൊട്ട അടിച്ചിരിക്കുകയാണ്. കൂട്ടത്തില്‍ റിങ്കുവും ഉണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമായി.