ബാലാമണിയായി മുക്തയുടെ കണ്മണി ; ചക്കരയുമ്മയുമായി നവ്യ

ഒട്ടേറെ ആരാധകരുള്ള താരമാണ് മുക്ത. ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും സജീവമായിരുന്നു. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയുമായുള്ള…

ഒട്ടേറെ ആരാധകരുള്ള താരമാണ് മുക്ത. ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും സജീവമായിരുന്നു. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയുമായുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയാണ് താരം.ഒരു മകൾ കൂടിയുണ് താരത്തിന്. കിയാരാ എന്ന കണ്മണി. മകളുടെ വിശേഷങ്ങളുമായി താരം പലപ്പോഴും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട്. കണ്മണിയ്ക്കും ഒട്ടേറെ ആരാധകരാണ് ഉള്ളത്. ഇന്നിപ്പോൾ മകളുടെ ഒരു അസാധ്യ പ്രകടനം പങ്കുവെച്ചുകൊണ്ടാണ് മുക്ത എത്തിയിരിക്കുന്നത്. നന്ദനത്തിലെ ബാലാമണിയെ അവതരിപ്പിച്ചുകൊണ്ടാണ് കിയാര എത്തിയത്.

https://www.instagram.com/reel/CWIwADVKDAV/?utm_medium=copy_link

വലിയ സ്വീകാര്യതയാണ് താരപുത്രിയ്ക്ക് ലഭിച്ചിരിക്കുന്നത്. നവ്യ നായരെ മെൻഷൻ ചെയ്തുകൊണ്ടാണ് മുക്ത വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ നവ്യയും തന്റെ സ്റ്റോറി ആക്കിയിട്ടുണ്ട്. വീഡിയോ പങ്കുവെച്ചുകൊണ്ട് നവ്യ കുറിച്ചത് “എന്റെ കണ്മണി കുട്ട്യേ, ചക്കര ഉമ്മ” എന്നാണ്. ഒട്ടേറെ താരങ്ങളും മുക്ത പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.