സമൂഹം എന്തും പറയട്ടെ ; കൺമണിയുടെ ആഗ്രഹങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കുന്ന ഈ അമ്മ തന്നെയാണ് ബെസ്റ്റ് മോം! മുക്തയുടെ കണ്മണി പാടിയ ആദ്യ കവർ സോങ് പുറത്ത് !

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മുക്ത. കഴിഞ്ഞിടയ്ക്ക് ഒരു സ്വകാര്യ ചാനലിൽ എത്തിയ മുക്ത പറഞ്ഞ വാക്കുകൾക്ക് നേരെ വലിയ രീതിയിലുള്ള സൈബർ അറ്റാക്കുകൾ താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും അതിലൊന്നും താരത്തെ തളർത്താൻ ആകില്ല എന്ന്…

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മുക്ത. കഴിഞ്ഞിടയ്ക്ക് ഒരു സ്വകാര്യ ചാനലിൽ എത്തിയ മുക്ത പറഞ്ഞ വാക്കുകൾക്ക് നേരെ വലിയ രീതിയിലുള്ള സൈബർ അറ്റാക്കുകൾ താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും അതിലൊന്നും താരത്തെ തളർത്താൻ ആകില്ല എന്ന് മുക്ത തെളിയിച്ചിരിക്കുകയാണ്. ഇന്നിപ്പോൾ മകൾ കണ്മണി ആദ്യമായി പാടിയ കവർ സോങ്ങുമായി താരം എത്തിയിരിക്കുകയാണ്. വീഡിയോ പങ്കുവെച്ചുകൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ താരം കുറിച്ചത് ഇങ്ങനെയായിരുന്നു.‘എന്റെ മോളുടെ ആദ്യത്തെ cover song നാളെ കേരളപിറവി ദിനത്തിൽ നിങ്ങളിലേക്ക് എത്തുകയാണ്. അതും കണ്മണിയുടെ സ്വന്തം youtube channel ലൂടെ പുറത്ത് വരുന്നത് കൂടുതൽ സന്തോഷം നൽകുന്നു. പാട്ടിന്റെ A, B, C, D അറിയാത്ത കുട്ടിയാണ് ഒരുപാട് കുറവുകൾ ഉണ്ട് അറിയാം. എന്നാലും ഈ അമ്മയുടെ വലിയ സ്വപ്നം ആയിരുന്നു കണ്മണിയുടെ ഒരു cover song. അത് നമ്മുടെ പ്രിയ കവിയത്രി സുഗത കുമാരി ടീച്ചറിനു വേണ്ടിയുള്ള സമർപ്പണം കൂടി ആവുമ്പോൾ അമ്മയും, പപ്പയും, കണ്മണിയും ഇരട്ടി സന്തോഷത്തിൽ ആണ്. ഈ കുഞ്ഞു പാട്ട് എല്ലാവർക്കും ഇഷ്ടം ആവും എന്ന് തന്നെ ആണ് വിശ്വാസംകണ്മണി എപ്പോഴും പറയുമായിരുന്നു എനിക്കും ഒരു youtube channel വേണം എന്ന്. കണ്മണിയുടെ വലിയ ആഗ്രഹം ആണ് ഈ ചാനൽ. എങ്ങനെ ഈ channel മുന്നോട്ട് കൊണ്ട് പോകണം എന്ന് ഒരു പിടിയും ഇല്ല. ചിറകുകൾ മുളക്കാത്ത ഒരു കുഞ്ഞു പക്ഷി കുഞ്ഞാണ്. അവൾക്കു പറന്ന് ഉയരണം എങ്കിൽ നിങ്ങളുടെ സ്നേഹം ആവിശ്യം ആണ്.അത് ഉണ്ടാവും എന്ന പ്രതീക്ഷയോടെ തുടങ്ങുന്നു.’ മികച്ച സ്വീകാര്യത തന്നെയാണ് വീഡിയോയ്ക്ക് ലഭിച്ചരിക്കുന്നത്. മുക്ത എന്ന അമ്മ എത്രമാത്രം മകളെ ഉയർത്തുന്നതിന് വേണ്ടി പ്രയത്നിക്കുന്നുണ്ടെന്ന് ഇത് തന്നെ വ്യക്തമാക്കുന്നുണ്ട്.