തന്റെ പുതിയ വിശേഷം പങ്കുവെച്ച് മുക്ത, ആശംസകളുമായി ആരാധകരും!

മലയാളത്തിലെ പ്രിയ നടിമാരില്‍ ഒരാളാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മുക്ത ഏറെ കാലമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. വിവാഹത്തോടെയാണ് മുക്തയും സിനിമാ ജീവിതത്തിന് ഇടവേള നല്‍കിയത്. എന്നാല്‍ സോഷ്യല്‍…

Muktha's New Project

മലയാളത്തിലെ പ്രിയ നടിമാരില്‍ ഒരാളാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മുക്ത ഏറെ കാലമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. വിവാഹത്തോടെയാണ് മുക്തയും സിനിമാ ജീവിതത്തിന് ഇടവേള നല്‍കിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുള്ള നടി പങ്കുവെക്കുന്ന പല പോസ്റ്റുകളും വാര്‍ത്തകളില്‍ നിറയാറുണ്ട്. മകള്‍ക്കൊപ്പമുള്ളതും ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള രസകരമായ നിമിഷങ്ങളാണ് മുക്ത പോസ്റ്റ് ചെയ്യാറുള്ളത്. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ ആണ് താരം വിവാഹം കഴിച്ചത്. തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

2015 ൽ ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ വിവാഹം കഴിഞ്ഞതിനു ശേഷം താരം അഭിനയ ജീവിതത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. 2016 ൽ ഇവരുടെ ജീവിതത്തിലേക്ക് ഒരു അഥിതി കൂടി എത്തിയതോടെ  പൂർണ്ണമായും കുടുംബത്തിലേക്ക് ശ്രദ്ധ കേന്ത്രീകരിക്കുകയായിരിരുന്നു താരം. അടുത്തിടെ കൂടത്തായി എന്ന പരമ്പരയിലൂടെ താരം വീണ്ടും പ്രേഷകരുടെ മുന്നിൽ എത്തി. തന്റെ കുടുംബം നൽകിയ പിന്തുണയാണ് താൻ വീണ്ടും അഭിനയത്തിലേക്ക് എത്താൻ കാരണമെന്നും മുക്ത പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം വീണ്ടും.

തമിഴിലേക്ക് തിരികെ പോകാൻ ഒരുങ്ങുകയാണ് താനെന്നും വേലു നാച്ചിയാർ എന്ന പുതിയ പ്രോജെക്ടിലൂടെയാണ് തമിഴിലേക് തിരിച്ചു പോകാൻ ഒരുങ്ങുന്നതെന്നും ഇതിനായി എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും വേണമെന്നും ആണ് മുക്ത സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. തെന്നിന്ത്യയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു മുക്തയുടെ വിവാഹം. ഇതോടെ അഭിനയത്തിനോട് താൽക്കാലികമായി വിട പറയുകയായിരുന്നു താരം. muktha

കൂടത്തായിലേക്ക് അവസരം ലഭിച്ചപ്പോൾ ആദ്യം ഭയം ആയിരുന്നു എങ്ങനെ അവതരിപ്പിക്കും എന്നോർത്ത്. കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിക്കുമോ എന്നും ഭയന്നിരുന്നു. എന്നാൽ പിന്നെ അഭിനയിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു. പരമ്പരയിലേക്ക് ക്ഷണം ലഭിച്ചതിനു ശേഷം കേസിനെ കുറിച്ച് ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. അതിൽ ജോളിയുടെ വസ്ത്രധാരണം ശ്രദ്ധേയം ആയിരുന്നു. അത് കൊണ്ട് തന്നെ ഞാൻ അതൊക്കെ അനുകരിക്കാൻ ശ്രമിച്ച് തുടങ്ങി. പ്രേഷകരുടെ ഭാഗത്ത് നിന്ന് പോസിറ്റീവ് പ്രതികരണം ലഭിച്ചപ്പോൾ ആണ് ശരിക്കും സന്തോഷം തോന്നിയത് എന്ന് താരം പറഞ്ഞിരുന്നു.