‘ഭൂലോകമേ… മാലോകരേ’.. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിന്റെ തീം സോംഗ് പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍!!

അഭിനവ് സുന്ദര്‍ നായകിന്റെ സംവിധാനത്തില്‍ വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ തീം സോംഗ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഭൂലോകമേ മാലോകരേ.. എന്ന് തുടങ്ങുന്ന…

അഭിനവ് സുന്ദര്‍ നായകിന്റെ സംവിധാനത്തില്‍ വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ തീം സോംഗ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഭൂലോകമേ മാലോകരേ.. എന്ന് തുടങ്ങുന്ന ചിത്രത്തിലെ തീം സോംഗാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. വിപിന്‍ രവീന്ദ്രനാണ് ഈ തീം സോംഗ് പാടിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഐബി മാത്യു അലക്സാണ് സംഗീതം ഒരുക്കിയത്.

സിനിമ പോലെ ചിത്രത്തിലെ ഈ ഗാനവും ശ്രദ്ധ നേടുകയാണ്. പതിവില്‍ നിന്ന് വ്യത്യസ്ത രീതിയിലുള്ള ഒരു കഥാപാത്രത്തെ തിരഞ്ഞെടുത്ത് പ്രേക്ഷകര്‍ക്ക് മുന്നില്‍ അതിനെ വളരെ വിജയകരമായി തന്നെ അവതരിപ്പിക്കാന്‍ വിനീത് ശ്രീനിവാസന് കഴിഞ്ഞു. ഒന്ന് മാറ്റിപ്പിടിക്കാന്‍ ചിന്തിച്ച ആ മനസ്സിനും ശ്രമത്തിനും തന്നെയാണ് പ്രേക്ഷകരുടെ ആദ്യ കൈയ്യടി. ചിത്രത്തിലെ കഥാപാത്രമായ അഭിഭാഷകനായ മുകുന്ദന്‍ ഉണ്ണി ആയാണ് വിനീത് ശ്രീനിവാസന്‍ എത്തിയിരുന്നത്. വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തന്‍വിറാം, ജഗദീഷ്

മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ്ജ് കോര, ആര്‍ഷ ചാന്ദ്‌നി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് ചിത്രത്തിന്റെ സക്‌സസ് മീറ്റിംഗില്‍ വെച്ച് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക് അറിയിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.