മലയാളം ന്യൂസ് പോർട്ടൽ
News

പട്ടിണി മൂലം കുട്ടികളെ ശിശു ക്ഷേമ സമിതിക്ക് കൈമാറിയ വീട്ടമ്മയ്ക്ക് സഹായവുമായി നഗരസഭ

hungri-chilld

പട്ടിണി മൂലം തന്റെ മക്കളെ ശിശു ക്ഷേമവകുപ്പിന് കൈമാറിയ സംഭവം ഏറെ വൈറൽ ആയിക്കൊണ്ടിരിക്കുമായാണ്, പട്ടിണി സഹിക്കാൻ തന്റെ മക്കൾ മണ്ണ് വാരി കാഴ്ച്ച എന്ന് ആ അമ്മമ്മ ‘അമ്മ പറഞ്ഞത് ആരെയും കരൾ അലിയിപ്പിക്കുന്നു. ആ അമ്മയ്ക്ക് ഇപ്പോൾ സാസഹായവുമായി തിരുവനതപുരം നഗരസഭാ വന്നിരിക്കയാണ്. കൈതമുക്കിലെ റെയില്‍വെയുടെ പുറമ്ബോക്കില്‍ താമസിച്ചിരുന്ന അമ്മയ്ക്ക് നഗരസഭ താത്കാലികമായി ജോലി നല്‍കാനാണ് തീരുമാനമെടുത്തത്. കൂടാതെ, നഗരസഭയുടെ പണി പൂര്‍ത്തിയായി കിടക്കുന്ന ഫ്ലാറ്റുകളിലൊന്ന് ഇവര്‍ക്ക് നല്‍കാനുള്ള നടപടി

hungri-chilld

സ്വീകരിക്കുമെന്നും നഗരസഭാ മേയര്‍ കെ. ശ്രീകുമാര്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ വഴി വാര്‍ത്തയറിഞ്ഞ അദ്ദേഹം വീട്ടമ്മ താമസിച്ചിരുന്ന വീട് സന്ദര്‍ശിച്ച ശേഷമാണ് പ്രഖ്യാപനം നടത്തിയത്.ശശിശു ക്ഷേമ വകുപ്പ് കുട്ടികളുടെ വിദ്യഭ്യാസത്തിന്റെ കാര്യം നോക്കുമെന്നു വെളുപ്പെടുത്തി. തിരുവനന്തപുരം കൈതമുക്കിൽ റെയിൽവെ പുറമ്പോക്കിൽ കഴിയുന്ന കുഞ്ഞുമോൻ എന്നയാളുടെ ഭാര്യയാണ് ആറു മക്കളിൽ നാലു പേരെ ശിശു ക്ഷേമ സമിതിക്ക് കൈമാറിയത്. രണ്ട് ആൺ കുട്ടികളെയും രണ്ട് പെൺകുട്ടികളെയുമാണ് ശിശുക്ഷേമ സമിതിക്ക് വിട്ടു നൽകിയിരിക്കുന്നത്. ഏഴ് വയസിനും മൂന്ന് വയസിനും ഇടയിൽ പ്രായമാണ് കുഞ്ഞുങ്ങൾക്ക്. ഈ കുഞ്ഞുങ്ങളെ കൂടാതെ രണ്ട് കൈക്കുഞ്ഞുങ്ങൾ കൂടി ഇവർക്കുണ്ട്.

ഈവരുടെ ഭാര്തതാവ് കൂലി വേല ചെയ്തു കൊണ്ട് വരുന്ന വരുമാനത്ത്തിൽ ആണ് ഇവരുടെ കുടുംബം കഴിഞ്ഞു പോകുന്നത്, എന്നാൽ ഭാര്തതാവ് ജോലി കഴിഞ്ഞ എത്തി മദ്യലഹരിയിൽ കുട്ടികളെ ഉപദ്രവിക്കും.ദിവസങ്ങളായി കുട്ടികൾ പട്ടിണി കിടക്കുന്ന സാഹചര്യങ്ങൾ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ശിശുക്ഷേമ സമിതി എത്തുകയായിരുന്നു. തുടർന്നാണ് മക്കളെ കൈമാറാൻ അമ്മ സന്നദ്ധത അറിയിച്ചത്. കുടുംബത്തെ മാറ്റി പാർപ്പിക്കാനായി പണി പൂർത്തിയായി കിടക്കുന്ന ഫ്‌ളാറ്റ് കൈമാറാനുള്ള

hungri-chilld

അടിയന്തര നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം മേയർ കെ ശ്രീകുമാർ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്നും, താമസം, ആരോഗ്യം അടക്കമുള്ള വിഷയങ്ങൾ സാമൂഹിക പ്രതിബദ്ധതയുള്ള ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നഗരസഭ ഏറ്റെടുക്കുമെന്നും മേയർ അറിയിച്ചു. നാളെ മുതൽ അമ്മയ്ക്ക് താത്ക്കാലിക ജോലിയും മേയർ വാഗ്ദാനം ചെയ്തു.

പോറ്റാൻ വഴിയില്ലാതെ അമ്മ കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയെന്ന നാടിന്റെ നെഞ്ച് പിളർക്കുന്ന വാർത്ത ഇന്നലെ വൈകീട്ടോടെയാണ് പുറത്തുവരുന്നത്. തിരുവനന്തപുരം കൈതമുക്കിൽ സർക്കാർ പുറമ്പോക്കിൽ കഴിയുന്ന സ്ത്രീയാണ് കുട്ടികളെ ശിശുക്ഷേമ സ്ഥിതിക്ക് കൈമാറിയത്.