സംഗീത സംവിധായകൻ എം ഇ മാനുവൽ  മരിച്ച നിലയിൽ കാണപ്പെട്ടു

ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾക്ക് സംഗിതം ചെയ്യുന്ന സംഗീത സംവിധായകൻ എം ഇ മാനുവൽ( 73 )മരിച്ച നിലയിൽ കാണപ്പെട്ടു, ഉദയം പേരൂർ സുനഹ ദോസ് പള്ളിക്ക് സമീപം  നെസ്റ്റ് മഷ്നശ്ശേരിയിലെ വീട്ടിലാണ്അദ്ദേഹത്തെ മരിച്ച നിലയിൽ കാണപ്പെട്ടത്.ഭാര്യയും മക്കളും വിദേശത്താണ്, അദ്ദേഹം ഒറ്റക്കാണ് താമസം. വീട്ടിലിനുള്ളിലെ ലൈറ്റുകൾ രണ്ടു ദിവസമായി അണയാതെ കിടക്കുന്നതു കണ്ടാണ് അയൽവാസികൾ സംശയം കൊണ്ട് പോലീസിനെ അറിയിച്ചത്. സംഭവ സഥലത്തു പോലീസ് എത്തി ഇൻ ക്വസ്റ്റ് നടത്തി ബോഡി കളമശേരി മെഡിക്കൽ കോളേജിൽലെ മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച്ച പോസ്റ്റ്‌മോർട്ടം നടത്തും.

മറ്റു യാതൊരു വിധ സംശയങ്ങളും ഇതുവരെയും ഉണ്ടായിട്ടില്ല എന്നും പോലീസ് വ്യക്തമാകുന്നുണ്ട്. യേശുദാസ് മറ്റു ഗായകരോടൊപ്പം അദ്ദേഹം നിരവധി ഗാനങ്ങളിൽ കീബോർഡ് വായിച്ചിട്ടുണ്ട്, കൂടാതെ നിരവധി വിദേശ പ്രോഗ്രമുകൾക്കും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്, കേരളത്തിൽ ആദ്യമായി ഇലക്ട്രോണിക് കീ ബോർഡ് വായിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. മഞ്ഞും തണുപ്പും നിറഞ്ഞ രാവിൽ, പൊന്നൊളിയിൽ കല്ലറ മിന്നുന്നു എന്നി ക്രിസ്തിയ ഭക്തി ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്. ഭാര്യ ലിസ്സി, മക്കൾ മിലി, മീര

 

Suji