അല്‍ഫോന്‍സ് സിനിമകള്‍ ചെയ്യുന്നത് പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്, റെക്കോര്‍ഡുകള്‍ക്ക് വേണ്ടിയല്ല!! രാജേഷ് മുരുഗേശന്‍

താന്‍ ചെയ്യുന്ന സിനിമകളുടെ പേരില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ താല്പര്യമില്ലാത്ത വ്യക്തിയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനെന്ന് സംഗീത സംവിധായകന്‍ രാജേഷ് മുരുഗേശന്‍. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് അല്‍ഫോന്‍സ് സിനിമ ചെയ്യുന്നത്. റെക്കോര്‍ഡുകള്‍ അദ്ദേഹത്തിന് രണ്ടാമത്തെ കാര്യമാണെന്നും രാജേഷ്…

താന്‍ ചെയ്യുന്ന സിനിമകളുടെ പേരില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ താല്പര്യമില്ലാത്ത വ്യക്തിയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനെന്ന് സംഗീത സംവിധായകന്‍ രാജേഷ് മുരുഗേശന്‍. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് അല്‍ഫോന്‍സ് സിനിമ ചെയ്യുന്നത്. റെക്കോര്‍ഡുകള്‍ അദ്ദേഹത്തിന് രണ്ടാമത്തെ കാര്യമാണെന്നും രാജേഷ് മുരുഗേശന്‍ പറയുന്നു. ‘ഗോള്‍ഡ്’ സിനിമയുടെ സംഗീത സംവിധായകനാണ് രാജേഷ്.

ആരും അല്‍ഫോന്‍സിനെ ശരിയായ രീതിയില്‍ ഇന്റര്‍വ്യൂ എടുത്തിട്ടില്ല.
ജോലി ചെയ്യുന്ന സമയത്ത് അതില്‍ മാത്രം ആണ് അദ്ദേഹത്തിന്റെ ശ്രദ്ധ. എന്നോട് ആ സമയത്ത് ചോദിച്ചാലും ഞാനും വിസമ്മതിക്കും. കാരണം എങ്ങനെയെങ്കിലും സമയത്തിന് സിനിമ റിലീസ് ചെയ്യാനെ നോക്കൂള്ളൂ. അല്‍ഫോന്‍സ് കുറച്ചധികം സ്‌ട്രെയ്റ്റ് ഫോര്‍വേഡ് ആയ ആളാണ്. അദ്ദേഹത്തിന് റെക്കോര്‍ഡുകള്‍ ഉണ്ടാക്കണമെന്ന് രാജേഷ് പറഞ്ഞു.

സിനിമയില്‍ ഈ ഭാഗം കണ്ടിട്ട് പ്രേക്ഷകര്‍ എന്തായിരിക്കും ചിന്തിക്കുക എന്നാണ് അല്‍ഫോന്‍സിന്റെ ചിന്ത. റെക്കോര്‍ഡ് ബ്രേക്ക് ചെയ്യുന്നതൊക്കെ പ്രേക്ഷകര്‍ നല്‍കുന്ന സമ്മാനമാണ്. ഒരു പത്ത് വര്‍ഷം കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോള്‍ ഇതൊരു മോശം പടമല്ലെന്ന് പ്രേക്ഷകര്‍ക്ക് തോന്നണം.

‘ഗോള്‍ഡ്’ ഇന്ന് തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസിന് മുന്‍പ് തന്നെ ചിത്രം 50 കോടി ക്ലബില്‍
ഇടം നേടിയിരുന്നു. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസാണ് ഗോള്‍ഡ്. ഷമ്മി തിലകന്‍, ലാലു അലക്‌സ്, അജ്മല്‍ അമീര്‍, മല്ലിക സുകുമാരന്‍, ചെമ്പന്‍ വിനോദ്, ബാബുരാജ്, ജഗദീഷ് തുടങ്ങിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.