പൂണൂല് അണിഞ്ഞ് മുസ്ലിം സഹോദരങ്ങൾ, കണ്ണീരണിഞ്ഞ് സാക്ഷിയായി ഒര് ഗ്രാമം

മുസ്ലീം സഹോദരങ്ങള്‍ “പൂണൂല്” അണിഞ്ഞു. മതത്തിന്റെ വേലിക്കെട്ടുകൾ വലിച്ചെറിഞ്ഞു രണ്ടു മുസ്ലിം സഹോദരന്മാർ പൂണൂലിഞ്ഞു ഹിന്ദു വിശ്വാസ പ്രകാരമുള്ള മന്ദ്രങ്ങള്‍ ചൊല്ലി. നാല് പതിറ്റാണ്ടുകളായി മുസ്ലീം സഹോദരങ്ങളുടെ അച്ഛന്റെ സുഹൃത്തായിരുന്നു ബ്രാഹ്മണനായ ഭാനുശങ്കര്‍. ഭാനുശങ്കറിന്…

മുസ്ലീം സഹോദരങ്ങള്‍ “പൂണൂല്” അണിഞ്ഞു. മതത്തിന്റെ വേലിക്കെട്ടുകൾ വലിച്ചെറിഞ്ഞു രണ്ടു മുസ്ലിം സഹോദരന്മാർ പൂണൂലിഞ്ഞു ഹിന്ദു വിശ്വാസ പ്രകാരമുള്ള മന്ദ്രങ്ങള്‍ ചൊല്ലി.

നാല് പതിറ്റാണ്ടുകളായി മുസ്ലീം സഹോദരങ്ങളുടെ അച്ഛന്റെ സുഹൃത്തായിരുന്നു ബ്രാഹ്മണനായ ഭാനുശങ്കര്‍. ഭാനുശങ്കറിന് മറ്റ് സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല. അതുകൊണ്ട്തന്നെ ഈ മുസ്ലിം കുടുംബമായി നല്ല അടുപ്പത്തിലായിരുന്നു.  ഭാനുശങ്കർ മരണപ്പെട്ടതോടെ അദ്ദേഹത്തിന്റെ ശേഷക്രീയകൾ ചെയ്യാൻ മറ്റാരും ഇല്ലാത്തതിനാൽ ഈ മുസ്ലിം സഹോദരങ്ങൾക്ക് ആ ചടങ്ങുകൾ ചെയ്യേണ്ടി വന്നു. ബ്രാഹ്മണ വിധികള്‍ പ്രകാരമുള്ള മരണാനന്തര ചടങ്ങുകള്‍ക്കായി മുസ്ലീം യുവാക്കള്‍ പൂണൂല് അണിയുകയും, മറ്റ് ചടങ്ങുകള്‍ ചെയ്യുകയും ചെയ്തു.

മുസ്ലിം ആചാരപ്രകാരമായുള്ള എല്ലാ വിശ്വാസങ്ങളും ഒര് തെറ്റും കൂടാതെ അതേപടി അനുഷ്ഠിച്ച് വന്നവരാണ് അബു, നസീര്‍, സുബേര്‍ ഖുറേഷി എന്നിവര്‍. ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന ഇവര്‍ എല്ലാ ദിവസവും അഞ്ച് നേരം നിസ്കാരവും മാത്രമല്ല റംസാന്‍ നാളുകളിൽ അനുഷ്ഠിക്കേണ്ട വൃതവും ഒരിക്കല്‍ പോലും മുടക്കം വരുത്തിയിട്ടില്ല. ഇത്തരത്തില്‍ ഉള്ള മുസ്ലീം വിശ്വാസികളായ സഹോദരന്മാരാണ് ഹിന്ദു ആചാര പ്രകാരം അച്ഛന്റെ സുഹൃത്തിന്റെ മരണാനന്തര ക്രിയകള്‍ ചെയ്തത്.