ഓടുന്ന ബൈക്കിലിരുന്ന് കുളിയും കുളിപ്പിക്കലും; എംവിഡി പിടികൂടി

ഓടുന്ന ബൈക്കിലിരുന്ന് കുളിപ്പിക്കുകയും കുളിക്കുകയും ചെയ്ത യുവാക്കളെ പിടികൂടി മോട്ടര്‍ വാഹന വകുപ്പ്. ‘നിയമ ലംഘനങ്ങള്‍ റീല്‍സ് ആക്കുന്നവരോട്’ എന്ന പേരില്‍ വീഡിയോയും എംവിഡി പങ്കുവെച്ചിട്ടുണ്ട്.
രണ്ടു യുവാക്കള്‍ തയാറാക്കിയ റീല്‍സാണ് ട്രോള്‍ വീഡിയോയില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇവരെ പിടികൂടിയതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ട്രോള്‍ രൂപത്തിലാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ബൈക്ക് ഓടിക്കുന്ന ആളിനെ കുളിപ്പിച്ചുകൊണ്ട് റോഡിലൂടെ പോകുന്നതാണ് വീഡിയോ. റോഡിന്റെ സമീപം നില്‍ക്കുന്നവരും മറ്റു വാഹനങ്ങളിലുള്ള യാത്രക്കാരും ഇവരെ ശ്രദ്ധിക്കുന്നത് വീഡിയോയില്‍ കാണാം.

യുവാക്കളുടെ ‘കുളി വിഡിയോ’യും നിവിന്‍ പോളി നായകനായ ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമയിലെ ഒരു രംഗവും കോര്‍ത്തിണക്കിയാണ് ട്രോള്‍ വിഡിയോ തയാറാക്കിയിരിക്കുന്നത്. പിന്നീട് ഇരുവരും പൊലീസ് സ്റ്റേഷനില്‍ നില്‍ക്കുന്ന ദൃശ്യമാണ് ‘ക്ലൈമാക്‌സ്’. ബൈക്ക് ഓടിച്ച യുവാവിന്റെ ലൈസന്‍സ് റദ്ദാക്കിയെന്നും വീഡിയോയിലുണ്ട്.

Previous articleപ്രണവുമായുള്ള കല്യാണത്തിന്റെ വ്യാജ വാര്‍ത്ത അയച്ചപ്പോള്‍ അച്ഛന്‍ നല്‍കിയ മറുപടി അങ്ങനെയായിരുന്നു; കല്യാണി പ്രിയദര്‍ശന്‍
Next articleമൊയ്തീന്‍ ആകേണ്ടിയിരുന്നത് ഞാന്‍, കാഞ്ചനമാലയായി മംമതയും! അനൂപ് മേനോന്‍