ആഘോഷമാക്കി ‘മൈ ഡിയർ മച്ചാൻസ്’ ഓഡിയോ റിലീസ്!

”മൈ ഡിയർ മച്ചാൻസ്’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തു. ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബെൻസി നാസർ ആണ് നിർമ്മിക്കുന്നത്. നിരവതി പ്രമുഖർ ആണ്…

My Dear Machans audio launch

”മൈ ഡിയർ മച്ചാൻസ്’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തു. ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബെൻസി നാസർ ആണ് നിർമ്മിക്കുന്നത്. നിരവതി പ്രമുഖർ ആണ് ചടങ്ങിൽ പങ്കെടുത്തത്.  കലൂർ ‘അമ്മ’ യുടെ ഹാളിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്. ചടങ്ങിൽ സംഗീത സംവിധായകൻ ബിജിബാലും,  പിന്നണി ഗായകൻ മധു ബാലകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ ഓഡിയോ പ്രദർശിപ്പിച്ചത്. ഗായിക ചിത്ര ഓൺലൈൻ  ചിത്ര ആശംസകൾ അറിയിച്ചിരിക്കുന്നത്. നാല് പാട്ടുകളോട് കൂടിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എസ് രമേശൻ നായർ,ബി ഹരിനാരായണൻ, ഡോ മധു വാസുദേവൻ, ബിബി, എൽദോസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഗാനം രചിച്ചിരിക്കുന്നത്. സംഗീതം – വിഷ്ണു മോഹൻ സിത്താര ,മധു ബാലകൃഷ്ണൻ, ഫോർ മ്യൂസിക്. കെ.എസ് ചിത്ര ,മധു ബാലകൃഷ്ണൻ, സിത്താര കൃഷ്ണകുമാർ, ജ്യോത്സ്ന,വിനീത് ശ്രീനിവാസൻ, സിയാ ഉൾ ഹഖ് തുടങ്ങിയവർ ചേർന്നാണ് ചിത്രത്തിന് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ഗായിക ജ്യോത്സ്ന, ഇടവേള ബാബു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇവരോടൊപ്പം ക്യാമറാമാൻ പി.സുകുമാർ, ബെൻസി പ്രൊഡക്ഷൻ പ്രതിനിധി അനീഷ് കുര്യാക്കോസ്, അഭിനേതാക്കളായ അഷ്ക്കർ സൗദാൻ, അബിൻ ജോൺ, അമീർ നിയാസ്, നീരജ, തിരക്കഥ രചയിതാക്കളായ വിവേക് – ഷെഹീം കൊച്ചന്നൂർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഏപ്രില്‍ 3 നു ആണ് “മൈ ഡിയര്‍ മച്ചാന്‍സ് ” തിയേറ്ററിൽ എത്തുന്നത്. യുവതാരങ്ങളായ അഷ്ക്കര്‍ സൗദാന്‍, രാഹുല്‍ മാധവ്, ബാല, ആര്യന്‍, അബിന്‍ ജോണ്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ സൗഹൃദത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. നാല് സുഹൃത്തുക്കൾക്കിടയിൽ നടക്കുന്ന അപ്രതീക്ഷിതമായ സംഭവ വികാസങ്ങളെ കേന്ദ്രീകരിച്ച് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ  മറ്റ് അഭിനേതാക്കളായി എത്തുന്നത് ബിജുക്കുട്ടന്‍, സാജു കൊടിയന്‍, സായ്കുമാര്‍, കോട്ടയം പ്രദീപ്, കിച്ചു, അമീര്‍ നിയാസ്, മായ മേനോൻ ,മേഘനാഥന്‍, ഉണ്ണി നായര്‍, ബോബന്‍ ആലുംമ്മൂടന്‍, നീരജ, ആര്യനന്ദ, ബിസ്മി നവാസ്, നീന കുറുപ്പ്, സ്നേഹ മറിമായം, സീത എന്നിവരാണ് എത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറിൽ  ബെന്‍സി നാസര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി സുകുമാര്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം എഡിറ്റര്‍ ചെയ്യുന്നത് ലിജോ പോള്‍ ആണ്. അജയ് മങ്ങാട് ആണ് കലാസംവിധാനം ചെയ്തിരിക്കുന്നത്. ദേവന്‍ കൊടുങ്ങല്ലൂര്‍, രാജേഷ് നെന്മാറ ആണ് മേക്കപ്പ്. വസ്ത്രാലങ്കാരം ഒരുക്കിയിരിക്കുന്നത്സോ ബിന്‍ ജോസഫ്ഉം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനീഷ് പെരുമ്പിലാവാണ്. പി ആര്‍ സുമേരനാണ് പി ആര്‍ ഒ.