Film News

എങ്ങനെയും പണം കിട്ടണം എന്ന് മാത്രമായിരുന്നു അച്ഛന്റെ ആഗ്രഹം; അച്ഛന്റെ പണക്കൊതി മൂലം തനിക്ക് സംഭവിച്ച നഷ്ടങ്ങളെ പറ്റി ഖുശ്‌ബു

ബാലതാരമായി വെള്ളിത്തിരയിലേക്കെത്തി നായികാ പദവി സ്വന്തമാക്കിയ താരമാണ് ഖുശ്‌ബു. പണവും പ്രശസ്‌തിയും സ്വന്തമാക്കിയെങ്കിലും താൻ വന്ന വഴി അത്ര നല്ലതല്ലായിരുന്നു എന്ന് വ്യക്തമാക്കുകയാണ് താരം. ഖുശ്ബുവിന്റെ പഴയ ഒരഭിമുഖത്തിന്റെ വീഡിയോ ആണിപ്പോൾ വൈറൽ ആയി മാറുന്നത്. താൻ നേരിട്ട ദുരിതങ്ങൾ ആണ് ഖുശ്‌ബു പങ്കുവെക്കുന്നത്. തന്റെ പിതാവിനെ കുറിച്ചാണ് താരം വ്യക്തമാക്കുന്നത്, അദ്ദേഹത്തെ കണ്ടിട്ട് മുപ്പത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു എന്ന് ഖുശ്‌ബു പറയുന്നു. ചെറുപ്പ കാലത്ത് പിന്തുണ നൽകേണ്ട പ്രായത്തിൽ എനിക്ക് അദ്ദേഹത്തിൽ നിന്ന് അതൊന്നും കിട്ടിയില്ല.

kushboo-sundar

പണത്തിനോട് മാത്രമായിരുന്നു അച്ഛന് ഇഷ്ട്ടം. തന്റെ പിതാവ് പിന്തുണ നല്‍കുന്നതിന് പകരം പണത്തിന് വേണ്ടിയാണ് ശ്രമിച്ചിരുന്നതെന്നും ഖുശ്ബു പറയുന്നു. വീട്ടിൽ നിന്നും ഒരിക്കൽ അദ്ദേഹം എങ്ങോട്ടോ പോയി അതിനു ശേഷം കണ്ടിട്ടേ ഇല്ല. കണ്ടിട്ട് തന്നെ മുപ്പത് വര്‍ഷത്തോളമായി.ഇത്രയും കാലം അച്ഛനെ കാണാതെ ഇരുന്നതില്‍ തനിക്ക് യാതൊരു വിഷമവുമില്ല. ഞാന്‍ സന്തോഷവതിയാണ്. അദ്ദേഹത്തിന് ആകെ വേണ്ടത് പണം മാത്രമായിരുന്നു. എന്ത് സിനിമ ചെയ്യുന്നു എന്നത് അദ്ദേഹത്തിന് പ്രശ്‌നമല്ലായിരുന്നു. പണം വീട്ടിലേക്ക് വരണം എന്നതായിരുന്നു പ്രധാനം.

kushboo-sundar

ചെറുപ്പം മുതൽ തന്നെ അഭിനയം തുടങ്ങിയത് കൊണ്ട് മറ്റൊരു പണിയും ചെയ്യുവാൻ സാധിച്ചില്ല, അഭിനയത്തിന് വേണ്ടി എട്ടാം ക്ലാസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നെന്നും ഖുശ്‌ബു പറയുന്നു. എല്ലാ കാലത്തും വിദ്യാഭ്യാസം പ്രധാനമാണെന്ന് ഞാന്‍ പറയും. അവര്‍ വ്യക്തമാക്കി.

Trending

To Top
Don`t copy text!