വർഷപഴക്കമുള്ള ഡയറിയുമായി  ബാബു ആന്റണിയോട് പിഷാരടി, അന്ന് താങ്കൾ ആണ് എന്റെ രക്ഷകനായി എത്തിയത്

കുട്ടികാലത്തെ തന്റെ ആരാധന കഥാപാത്രം ആയിരുന്നു ബാബു ആന്റണി, ഇപ്പോൾ ഇരുവരും പങ്കുവെച്ച ഒരു നർമ്മ സല്ലാപം ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, തന്റെ ആരാധന കൂടി താൻ ബാബു ആന്റണിയെ പോലെ…

കുട്ടികാലത്തെ തന്റെ ആരാധന കഥാപാത്രം ആയിരുന്നു ബാബു ആന്റണി, ഇപ്പോൾ ഇരുവരും പങ്കുവെച്ച ഒരു നർമ്മ സല്ലാപം ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, തന്റെ ആരാധന കൂടി താൻ ബാബു ആന്റണിയെ പോലെ മുടി നീട്ടി വളർത്താൻ നോക്കിയിട്ടുണ്ടന്നും പറയുന്നു, അന്ന് തനിക്കു ഡയറി എഴുതി വെക്കുന്ന ശീലം ഉണ്ടായിരുന്നു, അന്ന് ആ ഡയറി തൊടാതിരിക്കാൻ വേണ്ടി ബാബു ആന്റണി ചേട്ടന്റെ ഫോട്ടോ ഒട്ടിച്ചു വെച്ചിട്ടുണ്ടെന്നും പറയുന്നു.

അതിൽ എഴുതി വെച്ചിട്ടുണ്ട് ഈ ഡയറി എടുത്താൽ ബാബു ആന്റണി ചേട്ടൻ വന്നു ഇടിക്കുമെന്നും അതിനു മുകളിൽ എഴുതിവെച്ചിട്ടുണ്ട്. 28  വര്ഷം പഴ്ക്കളുള്ള ആ ഡയറി ഇന്നും താൻ സൂക്ഷിച്ചിട്ടുണ്ട്. ബാബു ചേട്ടനെ ഞാൻ എന്റെ കുട്ടികാലത്തെ ഒരു രക്ഷകൻ ആയിട്ടാണ് കണ്ടിട്ടുള്ളത്. 95 കാലഘട്ടത്തിൽ താങ്കൾ ആയിരുന്നല്ലോ സിനിമയിലെ മെയിൻ ഹീറോ, ആ സമയത്തു ഞാൻ വലിയ ആരാധകൻ ആണ് ചേട്ടന്റെ,

ഇനിക്ക് ചേട്ടന്റെ കൂട്ട് മുടി വളർത്താൻ ആഗ്രഹം ആയിരുന്നു, എന്നാൽ എന്റെ മുടി ചുരുളൻ ആയതുകൊണ്ട്, താഴോട്ട് വളരില്ല, അത് വലിയ സങ്കടം ആയിരുന്നു പിഷാരടി പറയുന്നു. ചേട്ടൻ സിനിമയിൽ കത്തിക്കയറിയ നിമിഷം മുതൽ ഞാൻ ഡയറി എഴുതുകയാണ്, എന്റെ ഡയറി സഹോദരന്മാർ എടുക്കാതിരിക്കാൻ വേണ്ടിയാണ് ഞാൻ ബാബു ആന്റണി ചേട്ടൻറെ ഫോട്ടോ ഡയറിയിൽ ഒട്ടിച്ചിരിക്കുന്നതും അതിൽ ഇങ്ങനെ എഴുതി വെച്ചതും, അന്ന് എന്റെ മനസിലെ രക്ഷകൻ ആണ് താങ്കൾ ബാബു ആന്റണിയോട് രമേശ് പിഷാരടി പറയുന്നു ഒപ്പം ഡയറിയും കാണിക്കുന്നു .