അരികൊമ്പനൊപ്പം ഞങ്ങൾ ഇനി ഇവിടെയാണെന്ന് മൈഥിലി!

യുവനടി മൈഥിലി ഇപ്പോൾ തന്റെ മദർ ഹുഡ് ആസ്വദിക്കുകയാണ്. താൻ ജീവിത നായകനായ സമ്പത്തിനെ ആദ്യമായി കണ്ടതും ഇഷ്ടപെട്ടതും കൊടൈക്കനാലിൽ വച്ചാണെന്നും ഇപ്പോൾ അതെ സ്ഥലത്ത് ഭർത്താവിനും മകനും ഒപ്പം ജീവിതം ആസ്വദിക്കുകയാണ് എന്ന്…

യുവനടി മൈഥിലി ഇപ്പോൾ തന്റെ മദർ ഹുഡ് ആസ്വദിക്കുകയാണ്. താൻ ജീവിത നായകനായ സമ്പത്തിനെ ആദ്യമായി കണ്ടതും ഇഷ്ടപെട്ടതും കൊടൈക്കനാലിൽ വച്ചാണെന്നും ഇപ്പോൾ അതെ സ്ഥലത്ത് ഭർത്താവിനും മകനും ഒപ്പം ജീവിതം ആസ്വദിക്കുകയാണ് എന്ന് പറയുകയാണ് മൈഥിലി.മകനെ സ്‌നേഹത്തോടെ അരികൊമ്പൻ, നീലൻ എന്നൊക്കെയാണ് താരം വിളിക്കുന്നത്.


അമ്മയായ ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നെന്നും ഭർത്താവിനും മകനും ഒപ്പം ജീവിതം ആസ്വദിക്കുകയാണെന്നും ജീവിതത്തിൽ ഉത്തരവാദിത്വങ്ങൾ കൂടി മകന്റെ കാര്യങ്ങൾ നോക്കി അത് ആസ്വദിക്കുകയാണ് താനും സമ്പത്തും എന്നും ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.സിനിമയിലേക്ക് ഉടനെ താൻ മടങ്ങിവരല്ല, മോന്റെ ബാല്യം കളയാൻ തയ്യാറല്ലെന്നും പിന്നെ ലഭിക്കുന്നത് അത്രയും നല്ല കഥാപാത്രങ്ങൾ ആണെങ്കിൽ മാത്രമേ ഇനി ചെയ്യുകയുള്ളുവെന്നും മൈഥിലി വ്യക്തമാക്കി.

കൊടൈക്കനാലിൽ തികച്ചും യാദൃശ്ചികമായിട്ടാണ് എത്തിയത്. ശാന്തതയാണ് മനസ്സിന്. ഇവിടം ഒരു മാന്ത്രിക ദേശമാണ് ടൂർ വന്നപ്പോഴാണ് ഈ സ്ഥലം വാങ്ങിയാലോ എന്നാലോചിച്ചത്. പിന്നെ നാലു മാസം കൊണ്ടാണ് ഈ സ്ഥലം വാങ്ങിയത്. തനിക്ക് കൊടൈക്കനാലാണ് എല്ലാം തന്നത്. ഭർത്താവ് സമ്പത്തിനെയും, കുഞ്ഞിനേയും ഈ ഭൂമിയും എല്ലാം. ജീവിതാവസാനം വരെ ഇവിടെ ഇങ്ങനെ ജീവിക്കണം എന്നാണ് ആഗ്രഹമെന്നും മൈഥിലി അഭിമുഖത്തിൽ വ്യക്തമാക്കി