നിറ വയറിൽ അതീവ സുന്ദരിയായി മൈഥിലി; വളകാപ്പ് ചിത്രം വൈറൽ!!

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് നടി മൈഥിലി.രരഞ്ജിത്തിന്റെ ക്രൈം ഡ്രാമ ചിത്രമായ പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മൈഥിലി. ലോഹം എന്ന ചിത്രത്തിലൂടെ പിന്നണി…

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് നടി മൈഥിലി.രരഞ്ജിത്തിന്റെ ക്രൈം ഡ്രാമ ചിത്രമായ പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മൈഥിലി.

ലോഹം എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തും അരങ്ങേറ്റം കുറിച്ചു. സാൾട്ട് ആൻഡ് പെപ്പർ,കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, , വെടിവഴിപാട്, ലോഹം, മായാമോഹിനി, നാടോടിമന്നൻ,മേരാ നാം ഷാജി,ഞാൻ എന്നിവയാണ് താരത്തിന്റെ ചിത്രങ്ങൾ. ചട്ടമ്പിയാണ് താരത്തിന്റെ പുതിയ ചിത്രം.

വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് മൈഥിലി . ഇതിലൂടെ തന്റെ വിശേഷങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിത നടി പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്. താരത്തിന്റെ
വളക്കാപ്പ് ചടങ്ങിനിടെ പകർത്തിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

 

ഭർത്താവ് സമ്പത്തിനും കുടുംബാംഗങ്ങൾക്കുമൊപ്പം സന്തോഷവതിയായി അതീവ സുന്ദരിയായ മൈഥിലിയെ ചിത്രങ്ങളിൽ കാണാം.’ആഘോഷങ്ങൾ ഇവിടെ തുടങ്ങുകയാണ്’ എന്ന ക്യാപ്ഷനോടെയാണ് മൈഥിലി ചിത്രങ്ങൾ ഇൻസ്റ്റഗ്രമിൽ പങ്കുവച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 28നായിരുന്നു ആർക്കിടെക്റ്റായ സമ്പത്തും നടി മൈഥിലിയും തമ്മിലുള്ള വിവാഹം. തിരുവോണദിനത്തിലാണ് താൻ അമ്മയാവുന്നു എന്ന സന്തോഷം നടി ആരാധകരുമായി പങ്കുവെച്ചത്.