ഡേവിഡ് പടിക്കലായി ടോവിനോ, ബാലയായി സൗബിന്‍! മൈത്രി മൂവി മേക്കേഴ്‌സിന്റെ ആദ്യ മലയാളചിത്രം ‘നടികര്‍ തിലകം’

ലാല്‍ ജൂനിയറിന്റെ പുതിയ ചിത്രം ‘നടികര്‍ തിലക’ത്തിലൂടെ മൈത്രി മൂവി മേക്കേഴ്‌സ് മലയാളത്തിലേക്കും. ബ്ലോക്ക് ബസ്റ്റര്‍ ചിത്രം പുഷ്പ – ദ റൈസ് പാര്‍ട്ട് 1 പോലുള്ള ജനപ്രിയ തെലുങ്ക് ചിത്രങ്ങള്‍ ഒരുക്കിയത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്.

അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ ഗോഡ്‌സ്പീഡിനൊപ്പം ചേര്‍ന്നാണ് മൈത്രി മൂവി മേക്കേഴ്‌സിലെ വൈ.നവീനും, വൈ.രവി ശങ്കറും ചേര്‍ന്നാണ് നടികര്‍ തിലകം നിര്‍മിക്കുന്നത്.

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന കൊമേഴ്സ്യല്‍ എന്റര്‍ടെയ്നര്‍ ചിത്രമാണ് നടികര്‍ തിലകം. ടൊവിനോ തോമസും സൗബിന്‍ ഷാഹിറുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നത്.

സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രമായാണ് ടോവിനോ എത്തുന്നത്. ബാലയായിട്ടാണ് സൗബിന്‍ എത്തുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സുവിന്‍ സോമശേഖരനാണ്.

Anu B