ആര്യയ്ക്ക് എതിരെ നാദിറ, ജാസ്മിന് പിന്തുണയും

Follow Us :

മുന്‍ ബിഗ് ബോസ് താരവും നടിയുമായ ആര്യ ബഡായിക്കെതിരെ രൂക്ഷ വിമർശനവുമായി ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ സെക്കന്‍ഡ് റണ്ണറപ്പായ ജാസ്മിന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ആര്യ തന്നെ സൈബർ ആക്രമണത്തിന് ഇട്ടുകൊടുത്തുവെന്നായിരുന്നു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജാസ്മിന്‍ വ്യക്തമാക്കിയത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ നിലപാട് തുറന്ന് പറഞ്ഞ് ബിഗ് ബോസ് മലയാളം സീസണ്‍ 5 താരമായ നാദിറ മെഹ്‌റൈനും രംഗത്ത് വന്നിരിക്കുകയാണ്. ജാസ്മിന്‍ ആര്യയെക്കുറിച്ച് പറഞ്ഞത് കഴിഞ്ഞ ദിവസമാണ് താന്‍ കണ്ടതെന്നും അതിന് മുമ്പ് താന്‍ ഇതേകാര്യം ചിന്തിച്ചിരുന്നുവെന്നും പറയുകയാണ് നാദിറ. പ്രത്യേകിച്ച് ആര്യയൊക്കെ സൈബർ ബുള്ളിയിങ് വലിയ രീതിയില്‍ അനുഭവിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്. അനുഭവിച്ച ആള്‍ എന്ന നിലയില്‍ അതിന്റെ ബുദ്ധിമുട്ടികള്‍ അറിയാന്‍ സാധിക്കും. ചിലർ സൈബർ ബുള്ളിയിങ്ങിനെ നേരിട്ടുകൊണ്ട് കടന്നു പോകും. എന്നാല്‍ മറ്റ് ചിലർക്ക് അങ്ങനെ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ ആര്യക്കും സിബിനും കുറച്ചുകൂടെ ശ്രദ്ധിക്കാമായിരുന്നുവെന്ന് തനിക്ക് തോന്നിയിട്ടുണ്ട് എന്ന് നാദിറ വ്യക്തമാക്കി. അതൊക്കെ അവരുടെ ചോയ്സൊക്കെയാണെങ്കിലും ഇത്തരത്തിൽ തങ്ങള്‍ക്കെതിരേയും തിരിച്ച് വരുമെന്ന കാര്യം അവർ മനസ്സിലാക്കണമെന്നും നാദിറ കൂട്ടിച്ചേർത്തു.

ഏതെങ്കിലും ഒരു മേഖലയില്‍ കഴിവ് തെളിയിച്ച വ്യക്തിയാകണം ബിഗ് ബോസ് വിന്നറാകേണ്ടതെന്ന മാനദണ്ഡമൊന്നും അവിടേയില്ലയെന്നും ജിന്റോ നല്ലൊരു മത്സരാർത്ഥിയായിരുന്നു. അതില്‍ തർക്കമൊന്നുമില്ല. പിന്നെ പിആർ ഓക്കെയുണ്ടെന്നും പിആർ ഉണ്ടെന്നുള്ളത് അംഗീകരിക്കണമെന്നും എന്നാൽ പിആർ ഇല്ലാതെ ഫൈനലില്‍ എത്തുന്നവരുമുണ്ടെന്നും നാദിറ പറയുന്നു. അതേസമയം തന്റെ അത്തായുടേയും ഉമ്മായുടേയും വോയിസ് എടുത്ത് ആര്യ എല്ലാവർക്കും കേള്‍പ്പിച്ച് കൊടുക്കുന്നതൊക്കെ ഒരു ലൈവിലുണ്ടായിരുന്നുവെന്നും രണ്ടാം സീസണ്‍ മുതല്‍ തനിക്ക് ഏറ്റവും ഇഷ്ടം ആര്യ ചേച്ചിയെ ആയിരുന്നുവെന്നും പുള്ളിക്കാരി ഭയങ്കര ബോള്‍ഡായിട്ടൊക്കെയാണ് അന്ന് നിന്നത്. പുറത്തിറങ്ങിയപ്പോള്‍ വലിയ രീതിയിലുള്ള സൈബർ ആക്രമണവും നേരിടേണ്ടി വന്നു. ആ ആള്‍ തന്നെയാണ് തന്നേയും സൈബർ ആക്രമണത്തിന് ഇട്ടുകൊടുത്തത് എന്നാണ് ജാസ്മിന്‍ അഭിമുഖത്തിൽ ആര്യക്കെതിരായി പറഞ്ഞത്. മാത്രമല്ല ആര്യ തന്നെ പറയുന്നുണ്ട് തന്റെ പഴയ റിലേഷനില്‍ തെറ്റ് പറ്റിപ്പോയിട്ടുണ്ടെന്ന്. അതുപോലുള്ള ഒരു മനുഷ്യ സ്ത്രീയാണ് താനുമെന്നും തനിക്കും തെറ്റുകള്‍ പറ്റും. എന്നാല്‍ എൻ്റെ കുടുംബത്തെ അടക്കം വലിച്ചു കീറാന്‍ ഇട്ടുകൊടുത്ത ആളാണ് ആര്യയെന്നും ഇത്തരത്തില്‍ അനുഭവിച്ച ഒരാള്‍ ഇതൊക്കെ പറയുമ്പോള്‍ ഇവർക്ക് തന്നെ ഒന്നും തോന്നുന്നില്ലേ എന്നാണ് താൻ ആലോചിക്കുന്നത് എന്നും ജാസ്മിൻ പറഞ്ഞിരുന്നു. മാത്രമല്ല ആര്യയോട്ഉണ്ടായിരുന്ന ബഹുമാനവും ഇഷ്ടവുമൊക്കെ പോയി എന്നും ജാസ്മിന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് ഏറ്റവും കൂടുതൽ വിമര്ശിക്കപെട്ട താരമായിരുന്നു ജാസ്മിൻ.

തുടക്കം മുതൽ പല കോണിൽ നിന്നും ജാസ്മിനെതിരെ നിരവധി വിമർശനങ്ങൾ വന്നിരുന്നു. അത്തരത്തിൽ ആര്യയും സിബിനുമൊക്കെ വിമർശനങ്ങളുമായി എത്തിയിരുന്നു. ബിഗ്ഗ്‌ബോസ് ഹൗസിനുള്ളിൽ ജാസ്മിൻ സിബിനുമായുണടായ പ്രശ്നനങ്ങളെത്തുടർന്നായിരുന്നു സിബിനും ആര്യയും ജാസ്മിനെതിരെ എത്തിയത്. അതേസമയമാ ജാസ്മിന്റെ അഭിമുഖം വയറലായതോടെ ആര്യ ബഡായ് വീണ്ടും ജാമ്‌സിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. അഭിമുഖത്തിൽ ജാസ്മിൻ പറഞ്ഞ കാര്യങ്ങളാണ് ആര്യ പങ്കിട്ട വിഡിയോയിൽ പറയുന്നത്. ആര്യ ചേച്ചിയെ പണ്ട് ഭയങ്കര ഇഷ്ടമായിരുന്നു. പക്ഷെ ആര്യ ചേച്ചിയെ ഇപ്പോള്‍ ഇഷ്ടമൊന്നുമല്ല. ആര്യ ചേച്ചി ഇങ്ങനെ ചെയ്യുമെന്ന് ഞാന്‍ ഒട്ടും വിചാരിച്ചില്ല. വളരെ മോശമായി പോയി ആര്യ ചേച്ചി പോയത്. പക്ഷെ ആര്യ ചേച്ചി പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ എടുത്ത് സ്റ്റാറ്റസ് ഇടാറുണ്ട്. ആര്യ ചേച്ചി എന്നെക്കുറിച്ച് നല്ലത് പറഞ്ഞല്ലോ. ഞാനത് എടുത്ത് സ്റ്റാറ്റസ് ആക്കി ഇടും. പക്ഷെ ആര്യ ചേച്ചിയെ എനിക്ക് ഇഷ്ടമല്ല’, എന്നായിരുന്നു ആര്യ വിഡിയോയിൽ പറഞ്ഞത്.