ദിലീപ് വരെ നിർബന്ധിച്ചിട്ടും അത് ചെയ്യാൻ ഞാൻ അപ്പോൾ ഒരുക്കമായിരുന്നില്ല!

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ആളാണ് നാദിർഷ. മിമിക്രിയിലൂടെ കലാജീവിതം ഒന്നിച്ച്‌ ആരംഭിച്ച്‌ അടുത്ത സുഹൃത്തുക്കളായി മാറിയ താരങ്ങളാണ് ദിലീപും നാദിര്‍ഷയും. ഇരുവരും ഒന്നിക്കുന്നൊരു സിനിമ വരുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കേശു ഈ വീടിന്റെ നാഥന്‍…

nadirsha about directing

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ആളാണ് നാദിർഷ. മിമിക്രിയിലൂടെ കലാജീവിതം ഒന്നിച്ച്‌ ആരംഭിച്ച്‌ അടുത്ത സുഹൃത്തുക്കളായി മാറിയ താരങ്ങളാണ് ദിലീപും നാദിര്‍ഷയും. ഇരുവരും ഒന്നിക്കുന്നൊരു സിനിമ വരുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കേശു ഈ വീടിന്റെ നാഥന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. ഫാമിലി എന്റര്‍ടെയിനറായി ഒരുക്കുന്ന ചിത്രത്തിന്റെ ഒരുക്കങ്ങൾ എല്ലാം ഏറെക്കുറെ പൂർത്തിയായിരിക്കുകയാണ്. മലയാളികളുടെ പ്രിയതാരങ്ങൾ ആണ് നാദിർഷയും ദിലീപും, ഇരുവരും തമ്മിൽ കാലങ്ങളായി വളരെ അടുത്ത സൗഹൃദമാണ്,സിനിമയിലെത്തിയതിന് ശേഷവും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ട് ഇരുവരും. നാദിര്‍ഷ സംവിധായകനായി മാറിയപ്പോള്‍ പിന്തുണയുമായി ദിലീപ് ഒപ്പമുണ്ടായിരുന്നു. എന്നാണ് നിങ്ങളൊരുമിച്ചുള്ള സിനിമയെന്നായിരുന്നു അന്ന് പ്രേക്ഷകര്‍ ചോദിച്ചത്. നാദിര്ഷയുടെയും ദിലീപിന്റെയും സൗഹൃദം ഇരുവരുടെയും കുടുംബത്തിലേക്കും എത്തിച്ചേർന്നിരിക്കുകയാണ്. പൊതുവേദികളിൽ എത്തിയാലും കുലീനതയോടെ സംസാരിക്കുന്ന നാദിർഷായുടെ സ്വഭാവം മലയാളികൾക്ക് ഏറെ ഇഷ്ട്ടമാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ നാദിർഷ പറഞ്ഞ ചില കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെ ബി ജംക്ഷനിൽ എത്തിയപ്പോൾ ആണ് തന്റെ സംവിധാന ജീവിതത്തെ കുറിച്ച് നാദിർഷ മനസ്സ് തുറന്നത്. സിനിമയിൽ എത്താൻ വൈകിയത് എന്താണെന്നുള്ള ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിനാണ് നാദിർഷ മറുപടി നൽകിയത്. സിനിമയിൽ എത്താൻ ഒട്ടും വൈകിയിട്ടില്ല, ശരിയായ സമയത്ത് ആയിരുന്നു താൻ സംവിധാനത്തിലേക്ക് എത്തിയതെന്നും ആണ് നാദിർഷ പറഞ്ഞത്. സിനിമ സംവിധാനം ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യം ഒന്നും അല്ലെന്നും നന്നായി സിനിമയെ കുറിച്ച് പഠിച്ചാൽ മാത്രമേ സംവിധാനം ചെയ്യാൻ കഴിയു എന്നുമാണ് നാദിർഷ പറഞ്ഞത്. ഓരോ നിർമ്മാതാക്കളും പ്രതീക്ഷയോടെ കോടികൾ മുടക്കിയാണ് ഓരോ സിനിമയും ചെയ്യാൻ ഇറങ്ങി പുറപ്പെടുന്നത്. സിനിമയുടെ സംവിധായകരെ വിശ്വസിച്ചാണ് അവർ കോടികൾ മുടക്കുന്നത്. അപ്പോൾ വേണ്ടവിധത്തിൽ സംവിധാനം ചെയ്യാൻ അറിയാതെ സിനിമ പരാജയപ്പെടുത്തുന്നത് നിർമ്മാതാക്കളോടുള്ള ചതിയാണെന്നും നാദിർഷ പറഞ്ഞു.

എന്റെ അടുത്ത സുഹൃത്തായ ദിലീപ് പോലും പലപ്പോഴും സംവിധാനം ചെയ്യാൻ എന്നോട് പറഞ്ഞിട്ടുണ്ട്. അതിനുള്ള സമയം ആകട്ടെ എന്നായിരുന്നു ഞാൻ മറുപടി നൽകിയതും. സിനിമ ചെയ്യാൻ വേണ്ടി രണ്ടു മൂന്ന് നിർമ്മാതാക്കളും തന്നെ സമീപിച്ചിരുന്നു. എന്നാൽ സിനിമയെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ളത് കൊണ്ട് അതൊന്നും ഞാൻ ഏറ്റെടുത്തില്ല എന്നുമാണ് നാദിർഷ പറഞ്ഞത്. വിഷ്ണു ഉണ്ണികൃഷ്ണൻ തിരക്കഥ എഴുതിയ അമർ അക്ബർ അന്തോണിയിൽ കൂടി ആണ് നാദിർഷ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രം തന്നെ വലിയ വിജയമാക്കാൻ താരത്തിന് കഴിഞ്ഞു.