ക്യാമറയുടെ മുന്നിൽ കൂടി പോലും നിന്നെ നടക്കാൻ അനുവദിക്കില്ലെന്ന് അന്ന് അദ്ദേഹം പറഞ്ഞു!

നടനായും സംവിധായകനാണ് ഗായകനായും എല്ലാം വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് നാദിർഷ. കൊച്ചിൻ കലാഭവനിൽ കൂടിയാണ് താരം മിമിക്രിയിലേക്കും പിന്നീട്  സിനിമയിലേക്കും എല്ലാം എത്തുന്നത്. നിരവധി നല്ല ചിത്രങ്ങൾ ആണ്…

നടനായും സംവിധായകനാണ് ഗായകനായും എല്ലാം വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് നാദിർഷ. കൊച്ചിൻ കലാഭവനിൽ കൂടിയാണ് താരം മിമിക്രിയിലേക്കും പിന്നീട്  സിനിമയിലേക്കും എല്ലാം എത്തുന്നത്. നിരവധി നല്ല ചിത്രങ്ങൾ ആണ് നാദിർഷായുടെ സംവിധാനത്തിൽ ഒരുക്കിയിട്ടുള്ളത്. അവയ്‌ക്കെല്ലാം തന്നെ മികച്ച പ്രേക്ഷക പിന്തുണയും ലഭിക്കാറുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന കുടുംബ ചിത്രങ്ങൾ ആണ് ഓരോ നാദിർഷ ചിത്രങ്ങളും. അത് കൊണ്ട് തന്നെ പ്രേക്ഷകർക്ക് ഒരു മടിയും കൂടാതെ ചിത്രങ്ങൾ കുടുംബസമേതം കാണാവുന്നതും ആണ്. സംവിധാനത്തിൽ തന്റെ കഴിവ് തെളിയിക്കാൻ കഴിഞ്ഞ നാദിർഷയ്ക്ക് എന്നാൽ അഭിനയത്തിൽ തന്റെ കഴിവ് തെളിയിക്കാൻ കഴിഞ്ഞില്ല. അതിന്റെ കാരണം നാദിർഷ തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്.

കൈരളി ടിവി യിൽ അവതരിപ്പിക്കുന്നത് ജെ ബി ജംക്ഷനിൽ എത്തിയപ്പോൾ ആണ് നാദിർഷ അതിന്റെ കാരണം തുറന്ന് പറഞ്ഞത്. ഒരു സംവിധായകന് തന്റെ മേൽ ഉള്ള ശത്രുത കൊണ്ടാണ് തനിക്ക് അഭിനയത്തിൽ അത്ര തിളങ്ങാൻ കഴിയാതിരുന്നത് എന്നാണു നാദിർഷ പറഞ്ഞത്. നാദിർഷായുടെ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ ഞാൻ മലയാള സിനിമയിലെ ഒരു സംവിധായകനോട് അഭിനയിക്കാൻ അവസരം ചോദിച്ച് ചെന്നിരുന്നു. അദ്ദേഹത്തിന് എന്നോട് ഒരു അൽപ്പം വൈരാഗ്യം ഉണ്ടായിരുന്നു. അവസരം ചോദിച്ച് ചെന്ന എന്നോട് അദ്ദേഹം പറഞ്ഞത് അഭിനയിക്കാൻ പോയിട്ട് ക്യാമറയുടെ മുന്നിൽ കൂടി നടന്നു പോകാനുള്ള അവസരം പോലും നിനക്കു തരില്ലെന്നും എന്റെ സിനിമയിൽ മാത്രമല്ല, മറ്റൊരു സിനിമയിലും നിനക്കു അവസരം തരിപ്പിക്കില്ല എന്നും ആണ്.

ഒരിക്കൽ ഒരു സ്റ്റേജ് ഷോയ്ക്ക് വേണ്ടി അദ്ദേഹം എന്നെ വിളിച്ചിരുന്നു. എന്നാൽ പരുപാടിയിൽ കൂടെ വരുന്ന ആളുകൾ ആരൊക്കെ എന്ന് ഞാൻ തിരക്കിയിരുന്നു. ആര് പരിപാടിക്ക് വിളിച്ചാലും കൂടെ വരുന്നവരെ കുറിച്ച് അന്വേഷിച്ചിട്ടേ ഞാൻ മറുപടി പറയത്തോളായിരുന്നു. ആ പരിപാടിക്ക് പോയായിരുന്നെങ്കിൽ ഞാൻ നല്ല രീതിയിൽ തിരിച്ച് വരില്ലായിരുന്നു. അത് കൊണ്ട് ഞാൻ അത് നിക്ഷേധിച്ചിരുന്നു.