ആ കാര്യത്തില്‍ ദിലീപ് ഒരുപാട് റിസ്‌ക് എടുത്തിട്ടുണ്ട്..!! വെളിപ്പെടുത്തലുമായി നാദിര്‍ഷ!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്‍ ദിലീപിന്റെ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ദിലീപ് ഉള്‍പ്പെട്ട നടിയെ ആക്രമിച്ച കേസിലെ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നത്. പ്രശ്‌നങ്ങളും വിവാദങ്ങളും പുകയുമ്പോഴും തന്റെ പുതിയ…

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്‍ ദിലീപിന്റെ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ദിലീപ് ഉള്‍പ്പെട്ട നടിയെ ആക്രമിച്ച കേസിലെ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നത്. പ്രശ്‌നങ്ങളും വിവാദങ്ങളും പുകയുമ്പോഴും തന്റെ പുതിയ സിനിമയായ കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് താരം. ദിലീപ് നാദിര്‍ഷാ കൂട്ടുകെട്ടില്‍ ആദ്യമായി പുറത്തിറങ്ങുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍. കുറച്ച് പ്രായം ചെന്ന നടന്മാരെ ആയിരുന്നു കേന്ദ്ര കഥാപാത്രമായ കേശുവിനെ അവതരിപ്പിക്കാന്‍ നാദിര്‍ഷാ തീരുമാനിച്ചത്. എന്നാല്‍ വളരെ യാദൃശ്ചികമായാണ് ദിലീപ് ഈ സിനിമയിലേക്ക് എത്തുന്നത്.

സിനിമയ്ക്ക് വേണ്ടി ദിലീപ് ഒരുപാട് റിസ്്ക് എടുത്തിട്ടുണ്ട് എന്നാണ് നാദിര്‍ഷ പറയുന്നത്. നാദിര്‍ഷയുടെ വാക്കുകള്‍ ഇങ്ങനെ…ദിലീപ് കേശുവാകാന്‍ മൊട്ടയടിച്ചു, ആദ്യം മൂന്ന് നാല് മണിക്കൂര്‍ എടുത്തായിരുന്നു മേക്കപ്പ്. പിന്നീട് ദിവസവും അരമണിക്കൂര്‍ കൊണ്ടൊക്കെ ചെയ്യാന്‍ കഴിഞ്ഞിരുന്നു. പടിപടിയായുള്ള വളര്‍ച്ചയായിരുന്നു കേശുവിന്റേത്. ആദ്യം സ്‌കെച്ച്, പിന്നെ മേക്കപ്പിട്ടു. പിന്നെ പല്ല് വെച്ചു, പാന്റ് വലിച്ചു കയറ്റല്‍ അങ്ങനെ ദിവസവും ഓരോന്ന് ആഡ് ചെയ്ത് മൈനൂട്ട് കാര്യങ്ങള്‍ വരെ നോക്കിയുള്ള വളര്‍ച്ചയായിരുന്നു അത് എന്നാണ് ഒരു അഭിമുഖത്തില്‍ നാദിര്‍ഷ വ്യക്തമാക്കുന്നത്. പ്രായമുള്ള ലുക്കിലെത്തിയ ദിലീപിന്റെ ലുക്ക് പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം ഡിസ്നിപ്ലസ് ഹോട്സ്റ്റാറിലേക്ക് എത്തുകയാണ്.