അവനെ ഇപ്പോള്‍ നമുക്കാണ് ആവശ്യം..! പണ്ടത്തെപ്പോലെയല്ലെന്ന് നാദിര്‍ഷാ!

ജയസൂര്യയെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന സിനിമയാണ് ഈശോ. ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ സിനിമയെ കുറിച്ച് സംസാരിച്ച സമയത്ത് ജയസൂര്യ എന്ന നടന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നതിനെ കുറിച്ച് നാദിര്‍ഷ പറഞ്ഞ…

ജയസൂര്യയെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന സിനിമയാണ് ഈശോ. ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ സിനിമയെ കുറിച്ച് സംസാരിച്ച സമയത്ത് ജയസൂര്യ എന്ന നടന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നതിനെ കുറിച്ച് നാദിര്‍ഷ പറഞ്ഞ വാക്കുകളാണ് ജയസൂര്യ ആരാധകരും ഏറ്റെടുക്കുന്നത്. എന്നും സ്വന്തം വീട്ടിലെ പയ്യനെ പോലെ മലയാളികള്‍ സ്വാഗതം ചെയ്യുന്ന നടനാണ് ജയസൂര്യ, മിമിക്രി ആര്‍ട്ടിസ്റ്റായും, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും എല്ലാം തന്റെ കരിയര്‍ കെട്ടിപ്പടുത്ത ജയസൂര്യ ഇന്ന് ഏത് വേഷവും തനിക്ക് ഇണങ്ങും

എന്ന് മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിച്ചിരിക്കുകയാണ്. മികച്ച നടന്‍ എന്ന് ഇന്ന് ജയസൂര്യയെ വിളിക്കുമ്പോള്‍ അതിന് പിന്നില്‍ ഒരുപാട് നാളത്തെ പരിശ്രമവും ഉണ്ടെന്ന് ഓര്‍ക്കണം. ജയസൂര്യയുടെ വളര്‍ച്ചയെ കുറിച്ച് വളരെ മിതമായ വാക്കുകളിലാണ് ഒരു നടന്‍ എന്ന രീതിയില്‍ അദ്ദേഹം എത്രത്തോളം ഉയര്‍ന്നു എന്ന് നാദിര്‍ഷാ പറയുന്നത്.. ജയസൂര്യയയെ കുറിച്ച് നാദിര്‍ഷായുടെ വാക്കുകളിലേക്ക്..പണ്ട് ഞങ്ങളുടെ മിമിക്രി ട്രൂപ്പിലേക്കും.. കാസറ്റിലേക്കും എത്തിപ്പെടാന്‍ ജയസൂര്യയ്ക്ക് വലിയ ആഗ്രഹം ആയിരുന്നു..

അന്നൊക്കെ ജയസൂര്യയ്്ക്ക് ഞങ്ങളെ ആയിരുന്നു ആവശ്യം.. എന്നാല്‍ ഇന്ന് നേരെ തിരിച്ചാണ് എന്നും നാദിര്‍ഷാ പറയുന്നു.. ഇന്ന് ഞങ്ങള്‍ക്കാണ് ജയസൂര്യയെ ആവശ്യം.. അതാണ് വ്യത്യാസം. ഉടനെ അഭിമുഖത്തില്‍ വെച്ച് ഞങ്ങള്‍ക്ക് പരസ്പരം ആവശ്യം ആണെന്ന് പറയുകയായിരുന്നു ജയസൂര്യ. നാദിര്‍ഷിക്ക ഇങ്ങനെ പറഞ്ഞു കേള്‍ക്കുന്നതില്‍ തനിക്ക് വലിയ സന്തോഷം ഉണ്ടെന്നും ജയസൂര്യ പറഞ്ഞു.

Jayasurya-(2)

അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാന്‍ സാധിച്ചത് വലിയ ഭാഗ്യം ആണെന്നും ജയസൂര്യ പറയുന്നു.. അന്നും ഇന്നും എന്നോട് വലിയ സ്‌നേഹമാണ് നാദിര്‍ഷിക്ക കാണിച്ചിട്ടുള്ളത്. ആ സ്‌നേഹമാണ് ഇപ്പോള്‍ ഈശോ എന്ന സിനിമയില്‍ വരെ എത്തിനില്‍ക്കുന്നത് എന്നും ജയസൂര്യ പറഞ്ഞു.