കുടുംബമോ ? സിനിമയോ? എന്ന ഘട്ടം വന്നാല്‍ നദിയയുടെ ഉത്തരം ഇതായിരിക്കും..! അങ്ങനെ തന്നെ വേണം എന്ന് ആരാധകരും..!

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് കൈവന്ന ഭാഗ്യനടിയാണ് നദിയ മൊയ്തു. ഇപ്പോഴിതാ മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം ഭീഷ്മപര്‍വം വരെ എത്തിനില്‍ക്കുന്നതാണ് നദിയ മൊയ്തു എന്ന നടിയുടെ സിനിമാ…

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് കൈവന്ന ഭാഗ്യനടിയാണ് നദിയ മൊയ്തു. ഇപ്പോഴിതാ മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം ഭീഷ്മപര്‍വം വരെ എത്തിനില്‍ക്കുന്നതാണ് നദിയ മൊയ്തു എന്ന നടിയുടെ സിനിമാ ജീവിതം. മലയാളത്തിലും തമിഴിലുമെല്ലാമായി ഒരുപാട് സിനിമകള്‍ ചെയ്തെങ്കിലും വിവാഹത്തിന് ശേഷം താരം സിനിമകളില്‍ അത്ര സജീവമായിരുന്നില്ല.

Nadiya Moidu about girly

കൃത്യമായ ഇടവേളകളെടുത്ത് മാത്രമാണ് താരം സിനിമകളില്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴും ഒരു ചെറിയി ഇടവേളയ്ക്ക് ശേഷമാണ് നാദിയ ഭീഷ്മ പര്‍വ്വം എന്ന സിനിമയിലൂടെ തിരിച്ച് എത്തിയിരിക്കുന്നത്. കുടുംബത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് കൊണ്ട് തന്നെയാണ് താരം ഇടവേളകളെടുത്ത് സിനിമകള്‍ ചെയ്യുന്നത്. ഭീഷ്മ പര്‍വ്വത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ വെച്ച് കുടുംബമോ സിനിമയോ എന്നൊരു ഘട്ടം വന്നാല്‍ ഏത് തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് മറുത്തൊന്നു ചിന്തിക്കാതെയായിരുന്നു കുടുംബം എന്ന് താരം മറുപടി നല്‍കിയത്.

ഫാമിലിയാണ് എന്റെ പ്രയോരിറ്റി. സിനിമ എനിക്കൊരു പാഷനാണ്. അതിനനുസരിച്ചാണ് കരിയര്‍ പ്ലാന്‍ ചെയ്യുക. ഇപ്പോള്‍ എന്റെ മക്കള്‍ രണ്ടാളും വിദേശത്താണ്. ഞാനും ഭര്‍ത്താവും മാത്രമാണ് വീട്ടില്‍. അതുകൊണ്ട് കൂടുതല്‍ സമയം കിട്ടും. സിനിമയ്ക്ക് അത് സൗകര്യമാണ്. ധാരാളം അവസരങ്ങള്‍ വരുന്നുണ്ട്.

nadiya-moidu

ഞാന്‍ വീട്ടുകാര്യങ്ങളും കരിയറും ബാലന്‍സ് ചെയ്ത് മുന്നോട്ടു പോകാന്‍ ശ്രമിക്കുന്ന ആളാണ്. അപ്പോള്‍ നല്ല പ്രൊജക്ടുകളും കഥാപാത്രങ്ങളും വന്നാലേ സ്വീകരിക്കുകയുള്ളൂ. തെലുങ്കില്‍ അടുത്തിടെ ഞാന്‍ അഭിനയിച്ച സിനിമകള്‍ വലിയ ഹിറ്റുകളായതോടെ കൂടുതല്‍ തെലുങ്ക് പടങ്ങള്‍ ഇപ്പോള്‍ ചെയ്യാന്‍ തുടങ്ങി എന്നാണ് താരം പറയുന്നത്. നദിയ പറഞ്ഞതിലും കാര്യമുണ്ടെന്നാണ് ആരാധകരും പറയുന്നത്.