അന്നും ഇന്നും മമ്മൂട്ടിയോടൊപ്പം നദിയ മൊയ്തു…!

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്നൊരൊറ്റ സിനിമകൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സില്‍ കുടിയേറിയ മുഖമാണ് നദിയ മൊയ്തുവിന്റേത്. ആ സിനിമ താരത്തെ മികച്ച നടിയ്ക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡിന് അര്‍ഹയാക്കിയിരുന്നു. തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങിയ നടിയാണ്…

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്നൊരൊറ്റ സിനിമകൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സില്‍ കുടിയേറിയ മുഖമാണ് നദിയ മൊയ്തുവിന്റേത്. ആ സിനിമ താരത്തെ മികച്ച നടിയ്ക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡിന് അര്‍ഹയാക്കിയിരുന്നു. തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങിയ നടിയാണ് നദിയ. ഇപ്പോള്‍ സിനിമാ രംഗത്ത് അത്ര സജീവമല്ലങ്കിലും ഇടവേളകള്‍ക്ക് ശേഷം താരം സിനിമകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

Nadiya Moidu about girly

പുതുതായി മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചെത്തുന്ന ഭീഷ്മ പര്‍വ്വം എന്ന സിനിമയിലാണ് നടി എത്തുന്നത്. സിനിമ നാളെ റിലീസിന് ഒരുങ്ങവെ, ഭീഷ്മ പര്‍വ്വത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. മമ്മൂക്കയോടൊപ്പമുള്ള ഓരോ ഫോട്ടോകളും സെല്‍ഫികളും മറ്റ് താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി…

നദിയാ മൊയ്തുവിന്റേയും മമ്മൂക്കയുടേയും ആദ്യകാല ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും വെച്ചുള്ള കൊളാഷുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പ്രസ് മീറ്റില്‍ നിന്നുള്ള ചിത്രവും 1985ല്‍ ഇവര്‍ ഒരുമിച്ചഭിനയച്ച ‘ഒന്നിങ്ങു വന്നെങ്കില്‍’ എന്ന ചിത്രത്തിന്റെ ഒരു സ്റ്റീലും ചേര്‍ത്തുള്ള ചിത്രമാണ് ശ്രദ്ധനേടുന്നത്. ’37 വര്‍ഷങ്ങള്‍, അന്നും ഇന്നും” എന്ന

അടിക്കുറിപ്പോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയിലെ സിനിമാ പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയും ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഫാത്തിമ എന്ന കഥാപാത്രമായാണ് നദിയ എത്തുന്നത്. ഫാന്‍സ് ഷോ നിരോധിച്ചെങ്കിലും സിനിമ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.