ആഡംബര ഭവനത്തില്‍ അതിഥിയായെത്തുന്നു; നടന്‍ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലോ?

തെലുങ്ക് നടന്‍ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ നാഗചൈതന്യ ഈയിടെ ഒരു ആഡംബര ഭവനം സ്വന്തമാക്കിയിരുന്നു. അവിടേക്ക് ശോഭിത അതിഥിയായി എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.…

തെലുങ്ക് നടന്‍ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ നാഗചൈതന്യ ഈയിടെ ഒരു ആഡംബര ഭവനം സ്വന്തമാക്കിയിരുന്നു. അവിടേക്ക് ശോഭിത അതിഥിയായി എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കുറുപ്പ്, മൂത്തോന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബോളിവുഡ് നടി ശോഭിത മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. മേജറായിരുന്നു ശോഭിതയുടെ ഏറ്റവും പുതിയ റിലീസ്. നാഗചൈതന്യയുടെ മുന്‍ഭാര്യ നടി സാമന്തയായിരുന്നു. 2017 ലായിരുന്നു വിവാഹം. നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറില്‍ ഇരുവരും വേര്‍പിരിഞ്ഞു. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്.

ഇരുവരുടെയും വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരണവുമായി നാഗചൈതന്യയുടെ പിതാവും തെലുഗു സൂപ്പര്‍ താരവുമായ നാഗാര്‍ജുന രംഗത്തെത്തിയിരുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലെ കാര്യങ്ങള്‍ വളരെ വ്യക്തിപരമാണെന്നും സാമന്തയ്ക്കും നാഗചൈതന്യക്കും ഇടയില്‍ സംഭവിച്ചത് ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു നാഗാര്‍ജുന ട്വിറ്ററില്‍ കുറിച്ചത്.

samantha-nagachaitanya.new

‘കടുത്ത ഹൃദയവേദനയോടെ ഞാന്‍ ഇത് പറയട്ടെ, സാമിനും ചായ്ക്കും ഇടയില്‍ സംഭവിച്ചത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഭാര്യയും ഭര്‍ത്താവും തമ്മിലെ കാര്യങ്ങള്‍ വളരെ വ്യക്തിപരമാണ്. സാം, ചായ്.. രണ്ടുപേരും എനിക്ക് പ്രിയപ്പെട്ടവരാണ്. സാമിനൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ എന്റെ കുടുംബം എന്നെന്നും വിലമതിക്കും. അവള്‍ എപ്പോഴും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവളായിരിക്കും. ദൈവം ഇരുവര്‍ക്കും കരുത്ത് നല്‍കി അനുഗ്രഹിക്കട്ടെ’ നാഗാര്‍ജുന കുറിച്ചതിങ്ങനെയായിരുന്നു.