ട്രാഫിക് പോലീസിനോട് കളിക്കല്ലേ..!! നാഗചൈതന്യയ്ക്ക് പണി കിട്ടി..!!

അല്ലു അര്‍ജുന്‍, ജൂനില്‍ എന്‍.ടി.ആര്‍ എന്നിവര്‍ക്ക് പുറമെ ഇപ്പോഴിതാ ട്രാഫിക്ക് നിയമം തെറ്റിച്ചതിന് തെലുങ്ക് സിനിമാ ലോകത്തിന്റെ പ്രിയപ്പെട്ട നടന്‍ നാഗചൈതന്യയ്ക്കും പണി കിട്ടിയിരിക്കുകയാണ്. ഹൈദരാബാദില്‍ വെച്ചാണ് താരത്തിന്റെ വാഹനത്തിന് ട്രാഫിക് പോലീസ് കൈകാട്ടിയത്.…

അല്ലു അര്‍ജുന്‍, ജൂനില്‍ എന്‍.ടി.ആര്‍ എന്നിവര്‍ക്ക് പുറമെ ഇപ്പോഴിതാ ട്രാഫിക്ക് നിയമം തെറ്റിച്ചതിന് തെലുങ്ക് സിനിമാ ലോകത്തിന്റെ പ്രിയപ്പെട്ട നടന്‍ നാഗചൈതന്യയ്ക്കും പണി കിട്ടിയിരിക്കുകയാണ്. ഹൈദരാബാദില്‍ വെച്ചാണ് താരത്തിന്റെ വാഹനത്തിന് ട്രാഫിക് പോലീസ് കൈകാട്ടിയത്. താരം തന്റെ ടൊയോട്ട വെല്‍ഫയര്‍ കാറിന്റെ ഗ്ലാസില്‍ കറുത്ത ഫിലിം പതിപ്പിച്ചതാണ് ട്രാഫിക് നിയമങ്ങള്‍ക്ക് എതിരായത്. ഇതോടെ പോലീസ് അദ്ദേഹത്തില്‍ നിന്ന് പിഴയും ഈടാക്കി. 700 രൂപയാണ് താരത്തില്‍ നിന്ന് പിഴയായി ഈടാക്കിയത് എന്നാണ്

റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. പിഴ അടച്ച ശേഷമാണ് അദ്ദേഹം അവിടെ നിന്ന് പോയത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നാഗചൈതന്യയുടെ ഈ വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്. അതേസമയം, തെന്നിന്ത്യന്‍ താരറാണി സാമന്തയുമായുള്ള വിവാഹ മോചനത്തിന് ശേഷം തന്റെ കരിയറില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിയ്ക്കുകയാണ് നാഗചൈതന്യ. ആരാധകരുടെ പ്രിയപ്പെട്ട ചായ് ഇപ്പോള്‍ ഒരു ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുകയാണ്.

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമീര്‍ഖാനോടൊപ്പമാണ് ചായ് സ്‌ക്രീന്‍ പങ്കിടുന്നത്. ‘ലാല്‍ സിംഗ് ഛദ്ധ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് അടുത്തതായി നാഗചൈതന്യ എത്തുന്നത്. കൊവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയിരുന്നു. അമീര്‍ഖാന്‍ പ്രൊഡക്ഷന്‍സിന്റെ തന്നെ ബാനറില്‍ ഒരുങ്ങുന്ന ഈ സിനിമ

സംവിധാനം ചെയ്യുന്നത്, അദ്വൈത് ചന്ദനാണ്… അമീര്‍ഖാനും അണിയറ പ്രവര്‍ത്തകര്‍ക്കും ഏറെ പ്രതീക്ഷയുള്ള ഒരു സിനിമ കൂടിയാണ് ഇത്. മാത്രമല്ല നാഗചൈതന്യയുടെ ആദ്യ ഹിന്ദി അരങ്ങേറ്റം കൂടിയായത് കൊണ്ട് ആരാധകരും വലിയ ആവേശത്തിലാണ്..