വിവാഹത്തിന് നാല് ദിനം മാത്രം!!! നാഗ ശൗര്യ ഷൂട്ടിംഗ് ലൊക്കേഷനില്‍ കുഴഞ്ഞു വീണു

തെലുങ്ക് സിനിമാ നടന്‍ നാഗ ശൗര്യ ഷൂട്ടിംഗ് ലൊക്കേഷനില്‍ കുഴഞ്ഞു വീണു.
വിവാഹാഘോഷത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് താരം ലൊക്കേഷനില്‍ കുഴഞ്ഞു വീണത്. ഷൂട്ടിംഗ് വേഗം പൂര്‍ത്തിയാക്കി ബംഗളുരുവില്‍ ഭാവി വധു അനുഷ ഷെട്ടിക്കൊപ്പം വിവാഹാഘോഷങ്ങളില്‍ ചേരാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ആരോഗ്യം മോശമായത്.

താരം പുതിയ ചിത്രത്തിനായി അതികഠിനമായ ഡയറ്റിലായിരുന്നു. ഇതില്‍ സിക്‌സ് പാക്ക് മസില്‍ എടുത്തു കാട്ടുന്ന ചില രംഗങ്ങളുണ്ടായിരുന്നു. അതിനായുള്ള തയ്യാറെടുപ്പാണ് താരത്തിനെ ഈ നിലയിലാക്കിയത്. നിര്‍ജലീകരണവും ക്ഷീണവും കാരണമാണ് നാഗ ശൗര്യ കുഴഞ്ഞുവീണത്. ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യാനായി ജലാംശമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കിയുള്ള തയ്യാറെടുപ്പിലായിരുന്നു താരം. ഉടന്‍ തന്നെ താരത്തിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.

നാല് ദിവസമായി ഇദ്ദേഹം ഖര പദാര്‍ത്ഥങ്ങള്‍ മാത്രം കഴിക്കുകയായിരുന്നു. പ്രയാസമേറിയ രംഗത്തിന്റെ ചിത്രീകരണവും ശരീരത്തിന്റെ ഊഷ്മാവ് വര്‍ധിക്കുകയും ചെയ്തു. നിര്‍ജലീകരണവും നടന്റെ ആരോഗ്യത്തെ മോശമായി ബാധിച്ചു. ഇദ്ദേഹം ബോധരഹിതനായി വീഴുകയായിരുന്നു.

അതേസമയം, താരത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
നടന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. സുഖം പ്രാപിച്ചാല്‍ വീണ്ടും ഷൂട്ടിങ്ങിലേക്കു മടങ്ങും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ലക്ഷ്യ’ എന്ന സിനിമയിലെ യോദ്ധാവിന്റെ വേഷം ചെയ്തപ്പോഴും താര കഠിനമായ ഡയറ്റിലായിരുന്നു. അന്നും ശൗര്യ സമാന രീതിയില്‍ വെള്ളം ഉപേക്ഷിച്ചിരുന്നു.

ഇന്റീരിയര്‍ ഡിസൈനറായ അനുഷയാണ് നാഗ ശൗര്യയുടെ വധു.
നവംബര്‍ 20ന് വിവാഹവും നവംബര്‍ 19ന് പ്രീ-വെഡിങ് ആഘോഷങ്ങളും തീരുമാനിച്ചത്.

Anu B