എനിക്ക് അങ്ങനെ തോന്നിയത് അവളോട് മാത്രമാണ് ..! സാമന്ത ഇപ്പോഴും മനസ്സിലുണ്ടോ?

സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു സാമന്തയും നാഗചൈതന്യയും. ഇരുവരും ബന്ധം വേര്‍പ്പെടുത്തി എന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ആ ഞെട്ടല്‍ മാറാതെ നില്‍ക്കുകയാണ് ഇരുവരുടേയും ആരാധകര്‍ ഇപ്പോഴും. വേര്‍പിരിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടു എങ്കിലും…

സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു സാമന്തയും നാഗചൈതന്യയും. ഇരുവരും ബന്ധം വേര്‍പ്പെടുത്തി എന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ആ ഞെട്ടല്‍ മാറാതെ നില്‍ക്കുകയാണ് ഇരുവരുടേയും ആരാധകര്‍ ഇപ്പോഴും. വേര്‍പിരിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടു എങ്കിലും നാഗചൈനതന്യുടെ മനസ്സില്‍ സാം ഇപ്പോഴും ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അതിന് ഒരു കാരണവും ഉണ്ട് കേട്ടോ…ഒരു അഭിമുഖത്തില്‍ വെച്ച് ചായി പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ക്ക് ഇങ്ങനെ ഒരു പ്രതീക്ഷ നല്‍കിയിരിക്കുന്നത്.

സിനിമയില്‍ തനിക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിമാരില്‍ ഏറ്റവും മികച്ച കെമിസ്ട്രി തോന്നിയിട്ടുള്ളത് സാമന്തയോടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ നാഗ ചൈതന്യ. തന്റെ പുതിയ ചിത്രമായ ‘ബംഗരാജു’വിന്റെ പ്രമോഷന്റെ വേളയിലായിരുന്നു നാഗചൈതന്യയുടെ പ്രതികരണം.ഇതുവരെ ഒപ്പം പ്രവര്‍ത്തിച്ച നടിമാരില്‍ ഏറ്റവും ഓപ്പണ്‍-സ്‌ക്രീന്‍ കെമിസ്ട്രി ആരുമായാണ് എന്ന അവതാരകന്റെ ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെയാണ് നടന്‍ സാമന്തയുടെ പേര് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം വിവാഹ മോചനം ഞങ്ങള്‍ രണ്ടുപേരും ജീവിതത്തില്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളില്‍ ഒന്നാണ് എന്നാണ് താരം പറഞ്ഞത്.