സാമന്തയ്ക്ക് പിറന്നാൾ സര്‍പ്രൈസ് ഒരുക്കി നാഗചൈതന്യ

തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ ഇഷ്ടനായികമാരില്‍ ഒരാളാണ് നടി സാമന്ത. താരത്തിന്റെ 33-ാം ജന്മദിനത്തില്‍ താരത്തിന് ആശംസകള്‍ നേര്‍ന്ന് ആരാധകരും താരങ്ങളുമെല്ലാം എത്തിയിരുന്നു. സമാന്തക്കായി സോഷ്യല്‍ മീഡിയ പേജിലും ഫാന്‍ പേജുകളിലും എല്ലാമായി ഗംഭീര ആഘോഷമായിരുന്നു…

saamantha

തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ ഇഷ്ടനായികമാരില്‍ ഒരാളാണ് നടി സാമന്ത. താരത്തിന്റെ 33-ാം ജന്മദിനത്തില്‍ താരത്തിന് ആശംസകള്‍ നേര്‍ന്ന് ആരാധകരും താരങ്ങളുമെല്ലാം എത്തിയിരുന്നു. സമാന്തക്കായി സോഷ്യല്‍ മീഡിയ പേജിലും ഫാന്‍ പേജുകളിലും എല്ലാമായി ഗംഭീര ആഘോഷമായിരുന്നു ഒരുക്കിയിരുന്നതും. എന്നാല്‍ ഇപ്പോള്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് വീട്ടിനുള്ളില്‍ തന്നെയായിരുന്നു ഇത്തവണത്തെ പിറന്നാള്‍ ആഘോഷം. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു.

samantha

സമാന്തയ്ക്ക് ഇത്തവണത്തെ പിറന്നാള്‍ ദിനത്തില്‍ ഉഗ്രന്‍ സര്‍പ്രൈസാണ് നാഗചൈതന്യ നല്‍കിയത്. സ്വന്തം കൈകൊണ്ട് കേക്ക് ഉണ്ടാക്കി സാമന്തയെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ നാഗചൈതന്യ. പ്രിയതമയ്ക്കായി കേക്ക് ഉണ്ടാകുന്നതിന്റെ എല്ലാ ചിത്രങ്ങളും വിഡിയോകളും ഇരുവരും ആരാധകരുമായി പങ്കുവച്ചിരുന്നു. ഭാര്യയ്ക്കായി താരം നല്‍കിയത് ചോക്ലേറ്റ് കേക്കായിരുന്നു. നാഗചൈതന്യയും സാമന്തയും ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹിതരായത്. ഇവരുടെ വിവാഹം നടന്നിരുന്നത് ഹിന്ദു ക്രിസ്ത്യന്‍ ആചാര പ്രകാരമായിരുന്നു.

 

samantha nagaരണ്ട് മതങ്ങളുടെ പരമ്ബരാഗത രീതിയില്‍ 2017 ല്‍ ഹെെദരാബാദില്‍ വെച്ചും പിന്നീട് ഗോവയില്‍ വെച്ചുമായിരുന്നു വിവാഹം നടന്നിരുന്നത്. ഇരുവരുടെയും വിവാഹം തെന്നിന്ത്യന്‍ സിനിമയില്‍ കത്തി നിന്നിരുന്ന സമയത്തായിരുന്നു. കുടുംബ ജീവിതത്തെ പോലെ കരിയറിനും ഏറെ പ്രാധാന്യം നല്‍കുന്ന സാമന്ത നിലവില്‍ സിനിമയില്‍ സജീവമാണ്.