സാമന്തയുടെ ട്വീറ്റിന് മറുപടിയുമായി നാഗചൈതന്യ, ഏറെ വേദനിച്ചാണ് താരം ഇത് പറഞ്ഞതെന്ന് ആരാധകർ

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹ മോചന വാർത്തകൾ പ്രചരിക്കുകയാണ്, ആ വാർത്തകൾക്കിടയിൽ സാമന്തയുടെ ഒരു ട്വീറ്റും ഏറെ ചർച്ച ചെയ്തിരുന്നു, നാഗചൈതന്യയുടെ പുതിയ സിനിമയുടെ ട്രൈലെർ റിലീസ് ചെയ്ത സമയത്ത്…

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹ മോചന വാർത്തകൾ പ്രചരിക്കുകയാണ്, ആ വാർത്തകൾക്കിടയിൽ സാമന്തയുടെ ഒരു ട്വീറ്റും ഏറെ ചർച്ച ചെയ്തിരുന്നു, നാഗചൈതന്യയുടെ പുതിയ സിനിമയുടെ ട്രൈലെർ റിലീസ് ചെയ്ത സമയത്ത് സാമന്ത അതിലെ നായികയായി അഭിനയിച്ച സായി പല്ലവിക്ക് മാത്രം ആശംസ നേർന്ന് കൊണ്ടുള്ള ട്വീറ്റാണ് ചർച്ചയായത്, തന്റെ ഭർത്താവായ നാഗചൈതനയ്ക്ക് ഒരു അഭിനന്ദനവും സാമന്ത അറിയിച്ചിരുന്നില്ല, എന്നാൽ സാമന്തയുടെ ട്വീറ്റിന് പിന്നാലെ രണ്ട് തരത്തിലുള്ള കണ്ടെത്തലുകളുമായിട്ടാണ് ആരാധകര്‍ എത്തിയത്. സാമന്ത തന്റെ ട്വീറ്റില്‍ നാഗചൈതന്യയെ കുറിച്ച് പറയാത്തത്, ഇരുവരും വിവാഹ മോചനത്തിന് ഒരുങ്ങുന്നതിന്റെ സൂചനയാണെന്നായിരുന്നു ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ അത് തെറ്റാണെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.നാഗചൈതന്യയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് സാമന്ത ആശംസ അറിയിച്ചത്. അതുകൊണ്ട് നാഗചൈതന്യയുടെ പേര് പ്രത്യേകം എടുത്ത് പറയേണ്ട കാര്യമില്ല. അതുകൊണ്ടാണ് നാഗചൈതന്യയെ ട്വീറ്റഇല്‍ മെന്‍ഷന്‍ ചെയ്യാത്തത് എന്നായിരുന്നു ഇത്തരക്കാരുടെ വാദം. എന്നാൽ സാമന്തയുടെ ട്വീറ്റിന് നന്ദി അറിയിച്ച് നാഗചൈതന്യ എത്തിയിട്ടുണ്ട്. നന്ദി സാം എന്നാണ് നാഗ ചൈതന്യ കുറിച്ചത്.

samantha naga chaitanya2
samantha naga chaitanya2

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സാമന്ത അക്കിനേനി. താരം ചെയ്ത സിനിമകളെല്ലാം വളരെ അധികം പ്രശംസയും പ്രശസ്തിയും നേടിയിട്ടുള്ള ചിത്രങ്ങളാണ്. വളരെ പെട്ടന്ന് തന്നെ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. തെന്നിന്ത്യയിൽ മുൻപന്തിയിൽ നിൽക്കുന്ന സംവിധായകർക്കും സൂപ്പർസ്റ്റാറുകൾക്കും ഒപ്പമെല്ലാം സിനിമ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. ഒരു നടി എന്നതിലുപരി സാമൂഹ്യ പരമായ പ്രേശ്നങ്ങളിൽ തന്റേതായ അഭിപ്രായം വളരെ ശക്തമായി പറയുവാറുള്ള ആളുകൂടിയാണ് താരം. അത് തന്നെയാണ് താരത്തെ മറ്റ് നായികമാരിൽ നിന്നും വ്യത്യസ്തയാക്കുന്നതും. അടുത്തിടെ ആണ് താരത്തിന്റെ ഒരു വെബ്സീരീസ്  പുറത്ത് ഇറങ്ങുന്നത്. ‘ദ ഫാമിലി മാന്‍ സീസണ്‍ 2’ എന്ന വെബ് സീരീസിൽ ആണ് സാമന്ത അഭിനയിച്ചത്.

സമീപകാലത്തായി സമാന്തയുടെ സിനിമകള്‍ വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിരുന്നു. ഇതിന് പിന്നലെ വന്ന ഫാമിലി മാന്‍ സീസണ്‍ ടുവിലെ സമാന്തയുടെ കഥാപാത്രവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇതോടെ സമാന്ത തന്റെ കരിയറില്‍ കൂടുതല്‍ അവസരങ്ങള്‍ തേടാന്‍ ആണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. കൂടുതല്‍ സിനിമകളുമായി അഭിനയത്തില്‍ സജീവമാവുകയാണ് താരത്തിന്റെ ലക്ഷ്യം. എന്നാല്‍ നാഗ ചൈതന്യയും കുടുംബവും ആഗ്രഹിക്കുന്നത് താരം കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ്. എന്നാൽ ഇത് നടക്കാതെ വന്നപ്പോഴാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത് എന്നാണ് വരുന്ന വാർത്ത 2017 ൽ ആണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.