ഒടുവിൽ ശക്തമായ ഭാഷയിൽ പ്രതികരണവുമായി നജിം അർഷാദ്! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഒടുവിൽ ശക്തമായ ഭാഷയിൽ പ്രതികരണവുമായി നജിം അർഷാദ്!

najim-arshad-about-news

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിൽ കൂടി പ്രശസ്തിനേടിയ കലാകാരൻ ആണ് നജിം അർഷാദ്. പരുപാടിയിൽ വിജയിച്ച താരത്തിനെ തേടി പിന്നീട് നിരവധി അവസരങ്ങൾ ആയിരുന്നു ഇരുന്നത്. ഒരുപാട് സിനിമകളിലും ആൽബങ്ങളിലും നല്ല നല്ല ഗാനങ്ങൾ ആലപിക്കാൻ നജീമിന് കഴിഞ്ഞു. ഇപ്പോൾ മലയാള സിനിമ പിന്നണി ഗായകരിൽ മുൻപന്തിയിൽ ആണ് നജീമിന്റെ സ്ഥാനം. തന്റെ ജീവിത്തിലെ വിശേഷങ്ങൾ എല്ലാം നജീം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയ്‌ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയും ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം തനിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിച്ച ഒരു ഓൺലൈൻ മാധ്യമത്തിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നജിം. തന്റെ ഫേസ്ബുക്കിൽ കൂടിയാണ് നജിം പ്രതികരണം അറിയിച്ചത്.

താൻ മുസ്ലിം അല്ല എന്ന് തെറ്റിദ്ധരിപ്പിക്കും വിധമുള്ള തലക്കെട്ട് നൽകിക്കൊണ്ടാണ് ഓൺലൈൻ മാധ്യമം നജീമിനെ കുറിച്ച് വാർത്ത പ്രചരിപ്പിച്ചത്. ഈ വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് കൊണ്ടാണ് നജിം പ്രതികരണം അറിയിച്ചിരിക്കുന്നത്. ‘എന്റെ ഉമ്മയുടെ പേര് റഹ്‌മ .. പേര് മാറ്റിയിട്ട് 45 വർഷം ആയി .. എന്റെ വാപ്പയുടെ പേരു ഷാഹുൽ ഹമീദ് …ഞാൻ ജനിച്ചത് ഇസ്ലാം ചുറ്റുപാടിൽ തന്നെ ആണ് .. വളർന്നതും .. ഇനിയും സംശയം ഉള്ളവർ ഇങ്ങു പോരെ .. മാറ്റി തരാം …. “strange media”( ലോഡ് പുച്ഛം ),(അതിനടിയിൽ കമന്റ് ഇടുന്നവർ )നിങ്ങളുടെ ഫേസ്ബുക് പേജ് ലൈക് കൂട്ടാൻ ഈ കോവിഡ് സമയം എന്നെ ജാതി ,മതം ഇതിലേക്കു വലിച്ചിടാതെ നല്ല വാർത്തകൾ പ്രചരിപ്പിക്കൂ .. ഞാൻ എല്ലാവര്ക്കും വേണ്ടി പാടും .. അതെന്റെ proffession ആണ്’ എന്നുമാണ് നജിം തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി പേരാണ് നജീമിന് പിന്തുണയുമായി എത്തിയത്.

Trending

To Top