മൗനരാഗത്തിലെ കിരണും കല്യാണിയും യഥാർത്ഥത്തിൽ പ്രണയത്തിൽ ആണോ?

ഏഷ്യാനെറ്റിലെ മികച്ച സീരിയലുകളിൽ ഒന്നാണ് മൗനരാഗം, മിനിസ്ക്രീൻ പ്രേക്ഷരുടെ പ്രിയപരമ്ബരകളിൽ ഒന്നാണ് ഈ സീരിയൽ, മികച്ച റേറ്റിംഗ് ആണ് പരമ്പരക്ക് ഉള്ളത്. കല്യാണിയെന്ന ഊമയായ പെണ്‍കുട്ടിയുടെ  ജീവിതത്തിൽ ഉണ്ടാകുന്ന ചില സംഭവ വികാസങ്ങൾ ആണ്…

Naleef and Aishwarya latest news

ഏഷ്യാനെറ്റിലെ മികച്ച സീരിയലുകളിൽ ഒന്നാണ് മൗനരാഗം, മിനിസ്ക്രീൻ പ്രേക്ഷരുടെ പ്രിയപരമ്ബരകളിൽ ഒന്നാണ് ഈ സീരിയൽ, മികച്ച റേറ്റിംഗ് ആണ് പരമ്പരക്ക് ഉള്ളത്. കല്യാണിയെന്ന ഊമയായ പെണ്‍കുട്ടിയുടെ  ജീവിതത്തിൽ ഉണ്ടാകുന്ന ചില സംഭവ വികാസങ്ങൾ ആണ് പരമ്പരയിൽ കാണിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും അപ്രതീക്ഷിത ട്വിസ്റ്റുകളുമായി പരമ്പര മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്, സീരിയൽ റേറ്റിംഗിൽ നമ്പർ വൺ സ്ഥാനത്താണ് മൗനരാഗം എന്ന് പറയാം. നടി ഐശ്വര്യയാണ് കേന്ദ്രകഥാപാത്രമായ കല്യാണിയെന്ന മിണ്ടാനാകാത്ത കുട്ടിയായി എത്തുന്നത്. ചിത്രത്തില്‍ നായകനാകുന്നത് നലീഫ് ജിയ ആണ്. കല്യാണിയെ പ്രണയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന നായകന്‍ കിരണായിട്ടാണ് നലീഫ് എത്തുന്നത്.

ഇരുവരുടെയും സ്‌ക്രീനിൽ കെമിസ്ട്രി കണ്ടു ഇരുവരും പ്രണയത്തിൽ ആണോ എന്ന് ആരാധകർ സംശയം ഉന്നയിച്ചിരുന്നു. എന്നാൽ തങ്ങൾ തമ്മിൽ പ്രണയം അല്ല എന്നും നല്ല സുഹൃത്തുക്കൾ ആണെന്നും നലീഫ് അന്ന് തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും ഒന്നിച്ച് മണാലിയിൽ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഈ ചിത്രങ്ങൾ കണ്ടതോടെ ഇരുവരും പ്രണയത്തിൽ ആണോ എന്ന സംശയത്തിൽ ആണ് ആരാധകർ വീണ്ടും. എന്നാൽ ഇത് പരമ്പരയുടെ ഷൂട്ടിങ്ങിന്റെ ആവശ്യത്തിനായി പോയതാകും എന്നാണ് ചിലർ പറയുന്നത്. എങ്കിലും ഇവരുടെ ഈ യാത്രയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

പരമ്പരയിൽ കല്യാണിയുടെ ‘അമ്മ ദീപയുടെ വേഷത്തിൽ എത്തിക്കൊണ്ടിരുന്നത് പദ്മിനി ജഗതീഷ് ആണ്. താരം കുറച്ച് ദിവസങ്ങൾക്ക് മുൻപ് പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. അപ്രതീക്ഷിതമായ പദ്മിനിയുടെ പിന്മാറ്റത്തിന്റെ കാരണം എന്താണെന്ന് താരം വ്യക്തമാക്കിയിട്ടില്ല. പുറത്ത് പറയാൻ കഴിയാത്ത കാരണങ്ങൾ കൊണ്ട് പരമ്പരയിൽ നിന്ന് താൻ പിന്മാറുന്നുവെന്നാണ് പദ്മിനി ആരാധകരെ അറിയിച്ചത്.