നമിതയുടെ പേരിന് പിന്നില്‍ ഇങ്ങനെ ഒരു കഥയോ!?

മലയാളികളുടെ പ്രിയ നടിയാണ് നമിത പ്രമോദ്. ഈശോയാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയ അഭിമുഖത്തില്‍ വെച്ച് തന്റെ പേരിന് പിന്നിലുള്ള ഒരു സംഭവകഥയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. നമിത എന്ന പേര് മാറ്റണം എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി.. പേര് മാറ്റണം എന്ന് തോന്നുമ്പോള്‍ എനിക്ക് എന്റെ അമ്മാവന്റെ മുഖം ഓര്‍മ്മ വരും

എന്നാണ് നമിത പറയുന്നത്… എനിക്ക് ഈ പേരിട്ടത് എന്റെ അമ്മാവനാണ്.. അതുകൊണ്ട് ഈ പേര് മാറ്റണം എന്ന് പറയുമ്പോള്‍ എനിക്ക് അമ്മാവന്റെ മുഖം ഓര്‍മ്മവരും.. അദ്ദേഹത്തിന്റെ കാമുകിയുടെ പേര് ആയിരുന്നു നമിത എന്നത്… നഷ്ട പ്രണയത്തിന്‌റെ ഓര്‍മ്മയിലാണ് ഈ പേര് തനിക്കിട്ടത്..എന്നും താരം പറയുന്നു..

അമ്മാവന് നമിത എന്ന് പേരുള്ള ഒരു അവതാരകയെ വലിയ ഇഷ്ടമായിരുന്നു.. അവരുടെ പരിപാടി കാണാന്‍ വേണ്ടി രാവിലെ ടിവി തുറന്ന് ഇരിക്കുമായിരുന്നു.. അവരെ കാണാന്‍ നല്ല ഭംഗി ആയരുന്നത്രെ.. പക്ഷേ..

അവര്‍ വേറെ വിവാഹം കഴിച്ചു.. ആ നഷ്ടപ്രണയത്തിന്റെ പേരില്‍ ആണ് എനിക്ക് ഈ പേരിട്ടത്… അമ്മാവന്‍ അത്രയ്ക്ക് ഇമോഷണലായി എനിക്ക് വെച്ച പേര് ഞാന്‍ എങ്ങനെ മാറ്റും എന്നാണ് നമിത ചോദിക്കുന്നത്.

Previous articleസുകുവേട്ടന്റെ ശബ്‌ദത്തിൽ എന്നെ ആരോ വിളിച്ചു ഞാൻ ഭയന്നു ആ സംഭവത്തെ കുറിച്ച് മല്ലിക!!
Next articleനായകവേഷം തനിക്കാണെന്നറിഞ്ഞാൽ  പിന്നീട് നായികമാരെ കിട്ടാൻ പ്രയാസം ബിനു തൃക്കാക്കര!!