ഉത്ഘാടനത്തിനെത്തിയ നമിതയെ പൊതിഞ്ഞു ആരാധകർ, പ്രേമലു എഫക്റ്റ്! ഇനിയും ഹണി റോസിന്  സ്ഥാനമില്ല 

പ്രേമലു  എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സൃഷ്ട്ടിച്ച നടിയാണ് മമിതാ ബൈജു, ഇപ്പോൾ താരത്തിന്റെ ആരാധക വൃന്ദത്തെ കുറിച്ചാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത, ചെന്നൈയില്‍ ഒരു  ഉദ്ഘാടനത്തിനെത്തിയ  നടി മമിത യെ കാണാൻ  വലിയ ജനക്കൂട്ടമാണ്  എത്തിയത് .  ഇതൊരു പ്രേമലു  എഫ്ഫക്റ്റ് ആണ്ന്നാണ്  ഈ വലിയ ആരാധകക്കൂട്ടത്തിനു ള്ള   വിലയിരുത്തൽ.   ഉദ്ഘാടനത്തിനെത്തിയ മമിതയെ ആരാധകര്‍ വളയുന്ന വീഡിയോ ആണ്ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്, കാലുകുത്താന്‍ പോലും സാധിക്കാത്തത്ര തിരക്കിനിടയില്‍ നില്‍ക്കുന്ന മമിതയുടെ ചിത്രങ്ങളും വൈറലാണിപ്പോള്‍

അതിരു കടന്ന ആരാധനയില്‍ മുന്നോട്ട് നടക്കാന്‍ കഴിയാതെ മമിത പരിഭ്രമിച്ച് നില്‍ക്കുന്നതുംഈ  വീഡിയോയില്‍ കാണാം . ചെന്നൈയിലെ വിആര്‍ മാളില്‍ നിന്നുള്ളതാണ് ഈ വീഡിയോസ്. ഏറെ പണിപ്പെട്ടാണ് സംഘാടകര്‍ മമിതയെ ചടങ്ങ് കഴിഞ്ഞ് പുറത്തേക്ക്  എത്തിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരും ചേര്‍ന്ന് ഏറെ നേരം പണിപ്പെട്ട് ആരാധകരെ നിയന്ത്രിച്ചതിന് ശേഷമാണ് താരത്തിന് മടങ്ങി പോകാന്‍ കഴിഞ്ഞത്. കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ ‘പ്രേമലു2  ‘ നെക്കുറിച്ചും നടിയോട്  ചോദിക്കുന്നുണ്ട്.

ചിത്രം അടുത്ത വര്‍ഷമേ ഉണ്ടാവുകയുള്ളൂവെന്നും പ്രീ പ്രൊഡക്ഷന്‍ നടക്കുന്നുണ്ടെന്നുമാണ് നടി പറഞ്ഞതും, ഇങ്ങനെയാണങ്കിൽ ഇനിയും നടി ഹണി റോസ് ഔട്ട് ആകുമെന്നും ആരാധകർ പറയുന്നുണ്ട്. തമിഴ് സംവിധായകന്‍ ജി വി പ്രകാശിന്റെ ‘റിബല്‍’ എന്ന ചിത്രത്തിലൂടെ മമിത തമിഴില്‍ അരങ്ങേറ്റം കുറിച്ചിരുന്നു, സംവിധായകനായും നടനായും തിളങ്ങിയ പ്രദീപ് രംഗനാഥന്‍ നായകനാവുന്ന ചിത്രമാണ് ഇനിയും നമിതയുടെ മറ്റൊരു പുതിയ ചിത്രം . കീര്‍ത്തീശ്വരനാണ് പ്രദീപ് രംഗനാഥനെയും മമിത ബൈജുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ സംവിധാനം ചെയ്യുന്നത്