ജീവിതത്തിലെ മനോഹരമായ സമയത്തിൽ കൂടിയാണ് ഇപ്പോൾ കടന്നു പോകുന്നത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

ജീവിതത്തിലെ മനോഹരമായ സമയത്തിൽ കൂടിയാണ് ഇപ്പോൾ കടന്നു പോകുന്നത്!

Namitha new happiness

ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു തെന്നിന്ത്യൻ താരം നമിത, സിനിമയിൽ എത്തിയ നാൾ മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നടിയാണ് നമിത, മലയാളത്തിലും താരം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ നിന്നും ഒഴിവായി തന്റെ കുടുംബത്തിനൊപ്പം ജീവിക്കുകയാണ് താരം. സിനിമയിൽ അഭിനയിക്കുന്ന സമയത്ത് നമിതക്കെതിരെ നിരവധി ഗോസിപ്പുകൾ ഉയർന്നിരുന്നു. അടുത്ത കാലത്ത് തന്റെ സിനിമ വിശേഷങ്ങൾ താരം പങ്കുവെച്ചിരുന്നു.

മോഡലിംഗ് രംഗത്ത് സജീവമായ നമിത 2002 ൽ ആണ് തെലുങ് ചിത്രത്തിലൂടെ സിനിമയിലേക്ക് യെത്തുന്നത്. അവിടുന്ന് അങ്ങോട്ട് താരത്തിന്റെ സമയം ആയിരുന്നു. കുറച്ച് നാളുകൾ കൊണ്ട് തന്നെ നമിത തെന്നിന്ത്യ അറിയപ്പെടുന്ന നടിയായി മാറി. കന്നഡ, തെലുങ്, തമിഴ്, മലയാളം ചിത്രങ്ങളിൽ നമിത അഭിനയിച്ചു. പുലിമുരുകനിൽ നമിത ശ്രദ്ധേയമായ വേഷം ആണ് ചെയ്തത്. എന്നാൽ ആ ചിത്രത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു താരം. താരത്തിന്റെ വിവാഹം ആരാധകർ സോഷ്യൽ മീഡിയയിൽ വലിയ ആഘോഷം ആക്കിയിരുന്നു. സിനിമയിൽ നിന്ന് വിട്ട് നിന്ന താരം തമിഴ് ബിഗ് ബോസിലൂടെ പിന്നെയും പ്രേഷകരുടെ മുന്നിൽ എത്തിയിരുന്നു. മികച്ച പ്രകടനം ആയിരുന്നു താരം ഷോയിൽ കാഴ്ചവെച്ചത്. എന്നാൽ ഒരു മാസം തികയും മുൻ താരം ഷോയിൽ നിന്ന് പുറത്തായി. ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് താരം.

Namitha

Namitha

വിവാഹശേഷം രണ്ടു വർഷത്തോളം ഇടവേള എടുത്ത താരം ഇപ്പോൾ പ്രൊഡ്യൂസർ ആയും നായികയായും ആണ് സിനിമയിലേക്ക് തിരിച്ച് വരുന്നത്. ജീവിതത്തിലെ സന്തോഷകരമായ സമയത്തിൽ കൂടിയാണ് താൻ ഇപ്പോൾ കടന്നു പോകുന്നതെന്നാണ് നമിത പറയുന്നത്. ബൗ വൗയെന്ന ചിത്രത്തിലൂടെയാണ് നമിത നിർമ്മാതാവാകാൻ ഒരുങ്ങുന്നത്. അതിന്റെ ത്രില്ലിൽ ആണ് തങ്ങളെന്നും താരം വ്യക്തമാക്കി.

Join Our WhatsApp Group

Trending

To Top
Don`t copy text!