എന്റെ കുഞ്ഞ് പെൺകുട്ടി, എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് നമിത, മീനാക്ഷിയെ കണ്ടിട്ട് മഞ്ജുവിനെ പോലെയുണ്ടെന്ന് പ്രേക്ഷകർ - മലയാളം ന്യൂസ് പോർട്ടൽ
Film News

എന്റെ കുഞ്ഞ് പെൺകുട്ടി, എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് നമിത, മീനാക്ഷിയെ കണ്ടിട്ട് മഞ്ജുവിനെ പോലെയുണ്ടെന്ന് പ്രേക്ഷകർ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ നാദിർഷായുടെ മകളുടെ  വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്,ഫെബ്രുവരി പതിനൊന്നിന് കാസര്‍ഗോഡ് സ്വദേശിയായ ബിലാലുമായിട്ടാണ് താരപുത്രിയുടെ വിവാഹം നടന്നത്. അതിനും ദിവസങ്ങള്‍ക്ക് മുന്‍പ് വമ്പന്‍ ആഘോഷമായിരുന്നു വധുവിന്റെ വീട്ടില്‍ നടത്തിയത്. വിവാഹത്തിൽ ഏറെ തിളങ്ങിയത് ദിലീപും കുടുംബവും ആയിരുന്നു, ചടങ്ങിൽ പങ്കെടുത്ത താരകുടുംബത്തിന്റെ ചിത്രങ്ങളൂം വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടി, ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷിയുടെ ചിത്രങ്ങൾ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോൾ നടി നമിത പങ്കുവെച്ച ചിത്രമാണ് പ്രേക്ഷകർ ഏറ്റെടുത്തത്.

‘എന്റെ കുഞ്ഞു പെണ്‍കുട്ടി വിവാഹിതയായെന്ന് വിശ്വസിക്കാന്‍ വയ്യ’ എന്ന് ക്യാപ്ഷന്‍ നല്‍കി കൊണ്ട് വിവാഹവേഷത്തില്‍ നില്‍ക്കുന്ന ആയിഷയ്‌ക്കൊപ്പമുള്ള ഫോട്ടോയാണ് നമിത പങ്കുവെച്ചത്. ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്, ചിത്രത്തിലും ആരാധകർ നോക്കിയത് മീനാക്ഷിയെ ആണ്, എന്ത് സുന്ദരിയാണ് മീനാക്ഷി, അമ്മയെ പോലെത്തന്നെ സുന്ദരിയാണ് മകളും, മഞ്ജു ഇതൊക്കെ കാണുന്നുണ്ടോ എന്നാണ് ആരാധകർ ചിത്രത്തിന് കമെന്റ് ഇട്ടിരിക്കുന്നത്. ഇത്തവണ കടും ചുവപ്പ് നിറമുള്ള വസ്ത്രത്തിലാണ് നമിതയും മീനാക്ഷിയും എത്തിയത്,

ചുവപ്പ് നിറമുള്ള സാരിയും മുല്ലപൂവൂം ചൂടിയാണ് മീനാക്ഷി വിവാഹത്തിനെത്തിയത്. മീനാക്ഷിയും നമിതയും ചേര്‍ന്ന് ഡാന്‍സ് കളിച്ചതിന്റെ വീഡിയോസും ഈ ദിവസങ്ങളില്‍ വൈറലായിരുന്നു. ദിലീപിന്റെ നായികയായി ഒന്നിലധികം സിനിമകളില്‍ അഭിനയിച്ചതോടെയുള്ള സൗഹൃദമാണ് നമിതയ്ക്ക്. ഇരുകുടുംബങ്ങള്‍ തമ്മിലും സൗഹൃദം പുലര്‍ത്തുന്നവരാണ്.ദിലീപും നാദിര്‍ഷയും തമ്മിലുള്ള ആത്മബന്ധം പോലെയാണ് മക്കള്‍ക്കിടയിലുള്ളതും. ആയിഷയ്‌ക്കൊപ്പമുള്ള ടിക് ടോക് വീഡിയോകളില്‍ മീനാക്ഷിയും ഉണ്ടാവാറുണ്ടായിരുന്നു. വിവാഹാഘോഷങ്ങളില്‍ ദിലീപിന്റെയും കുടുംബത്തിന്റെയും സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!