അശ്വതി എനിക്കെന്തുകൊണ്ട് പ്രിയപ്പെട്ടവളായി…? നമിത പ്രമോദ് പറയുന്നു..!

ഈശോ സിനിമയിലെ കഥാപാത്രം എനിക്ക് എന്തുകൊണ്ട് പ്രിയപ്പെട്ടതായി എന്ന് തുറന്ന് പറഞ്ഞ് നമിത പ്രമോദ്. ചിത്രത്തില്‍ അശ്വതി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. അശ്വതി എന്ന ഈശോ സിനിമയിലെ കഥാപാത്രം എനിക്ക് എന്നും പ്രിയപ്പെട്ടത് ആയിരിക്കും എന്ന് പറയുകയാണ് നമിത പ്രമോദ്.. ഈ കഥാപാത്രം എനിക്ക് എന്നും പ്രിയപ്പെട്ടതാണ്.. കാരണം, ഞാന്‍ ആദ്യമായിട്ടാണ് ഒരു വക്കീല്‍ വേഷം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ കുറച്ച് പേടിയും അതുപോലെ തന്നെ വലിയ ആകാംക്ഷയും ഉണ്ടായിരുന്നു എന്നും നമിത പറയുന്നു..

താരം ഇതേ കുറിച്ച് തുറന്ന് പറഞ്ഞ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ആദ്യമായിട്ട് ഒരു വക്കീല്‍ കഥാപാത്രം ചെയ്യുന്നതിന്റെ ടെന്‍ഷന്‍ ഉണ്ടായിരുന്നു.. അത് എങ്ങനെ ചെയ്യണം എന്ന്.. പക്ഷേ, പിന്നീട് അതെല്ലാം മാറി എന്നാണ് നമിത പറയുന്നത്. എനിക്ക് ആദ്യമേ ഈ സിനിമയെ കുറിച്ച് അറിയാമായിരുന്നു.. നാദിര്‍ഷിക്ക ഇങ്ങനെ ഒരു സിനിമ ചെയ്യുന്നു എന്നത്… പക്ഷേ, കഥയെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും അറിയില്ലായിരുന്നു… സിനിമയില്‍ ആദ്യം തന്റെ കഥാപാത്രം വളരെ ചെറുതായിരുന്നു..

എന്നാല്‍ പിന്നീട് നാദിര്‍ഷിക്ക ആ കഥാപാത്രത്തെ വികസിപ്പിച്ചെടുത്തു. പിന്നീട് എന്നോട് ഇത് ചെയ്യാമോ എന്ന് ചോദിക്കുകയായിരുന്നു.. തീര്‍ച്ചയായും ഞാന്‍ വലിയ സന്തോഷത്തോട്കൂടിയാണ് ഈ കഥാപാത്രം ഏറ്റെടുത്തത്.. എനിക്ക് ഒരു ഫാമിലിയില്‍ എത്തിയപോലെ ആയിരുന്നു ഈ സിനിമ. നാദിര്‍ഷിക്ക, ജയേട്ടന്‍ ഇവരെല്ലാം എനിക്ക് കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് എന്നും നമിത പറയുന്നു.

നാദിര്‍ഷ സംവിധാനം ചെയ്ത് ജയസൂര്യ അഭിനയിച്ച സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലാണ് റിലീസ് ആയത്. മികച്ച പ്രതികരണമാണ് സിനിമ നേടുന്നത്.. എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് ഈശോ എന്നാണ് സിനിമ കണ്ട  പ്രേക്ഷകരും അഭിപ്രായം രേഖപ്പെടുത്തുന്നത്.

Previous articleമഞ്ജുവാര്യരോട് തോന്നിയ അടുപ്പത്തെ കുറിച്ചും, മറ്റുപ്രണയബന്ധങ്ങളെ കുറിച്ചും സനൽകുമാർ പറയുന്നതിങ്ങനെ!!
Next articleവിനീതിന്റെ ആ പരാതിയിൽ  ശ്രീനിവാസൻ കൊടുത്ത രസകരമായ മറുപടി!!