തമ്മിലടി കൂടി നമിത പ്രമോദും മിയ ജോർജും, അടിയുടെ കാരണം ഇതാണ്

മലയാളത്തിലെ പ്രമുഖ നടികൾ ആണ് നമിത പ്രമോദും മിയ ജോർജും, രണ്ടു നടിമാരും ചെയ്യുന്ന കഥാപാത്രങ്ങൾ ഏകദേശം ഒരു പോലെ തന്നെയാണ്, ഇത് വരെയും രണ്ടു പേർക്കും വലിയ റിസ്ക് ഉള്ള കഥ പാത്രങ്ങൾ…

namitha-and-miya

മലയാളത്തിലെ പ്രമുഖ നടികൾ ആണ് നമിത പ്രമോദും മിയ ജോർജും, രണ്ടു നടിമാരും ചെയ്യുന്ന കഥാപാത്രങ്ങൾ ഏകദേശം ഒരു പോലെ തന്നെയാണ്, ഇത് വരെയും രണ്ടു പേർക്കും വലിയ റിസ്ക് ഉള്ള കഥ പാത്രങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. കുടുംബ ചിത്രങ്ങൾ ആണ് രണ്ടു പേരും ഇതുവരെയും ചെയ്തിട്ടുള്ളത്, അതിനുകാരണം ചെയ്ത കഥാപാത്രങ്ങൾ എടുത്തുനോക്കുകയാണെകിൽ വലിയ റിസ്ക് ഉള്ള അഭിനയത്തിന് അമിത പ്രാധാന്യമുള്ളതൊന്നും ഇരുവരും ചെയ്തിട്ടില്ല എന്ന് തന്നെ വേണം കരുതാൻ. ഇപ്പോൾ കേൾക്കുന്ന വാർത്ത നമിതയും മിയയും തമ്മിൽ അടിക്കുന്നു എന്ന വാർത്തയാണ്, അതും ഒരു സിനിമയ്ക്കു വേണ്ടി. ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന അൽ മല്ലു എന്ന സിനിമയ്ക്ക് വേണ്ടിയാണു രണ്ടു പേരും തല്ലു കൂടുന്നത്,

namith al mallu

പൂർണമായും പൂർണമായും ദുബായ്, അബുദാബി എന്ന സ്ഥലത്തു വെച്ച് ചിത്രികരിക്കുന്ന അൽ മല്ലു എന്നാ ചിത്രത്തിൽ ആണ് രണ്ടുപേരും ഏറ്റുമുട്ടുന്നത്, ബോബൻ സാമുൽ എന്ന സംവിധായകൻ ആണ് ഈ രണ്ടു താര റാണിമാരെ തമ്മിൽ തല്ലിക്കുന്നതു ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ആയിരുന്നു റൊമാൻസ് , ജനപ്രിയൻ, ഹാപ്പി ജേർണി , ഷാജഹാനും പരികുട്ടിയും, വികടകുമാരൻ തുടങ്ങിയവ. എന്തിരുന്നാലും നായിക നമിതയും അത്ര തന്നെ പ്രാധാന്യമുള്ള കഥാപാത്രമായി മിയയും എത്തും.മലയാള സിനിമയിൽ പ്രവാസ ലോകത്തിന്‍റെ കഥ മുൻപും വന്നിട്ടുണ്ടെങ്കിലും, ഈ കാലഘട്ടത്തിന്‍റേതായ വളരെ വ്യത്യസ്തമായ പ്രമേയവുമായാണ്‌ അൽമല്ലു തീയേറ്ററിലെത്തുന്നത്. നാടും വീടും ഉപേക്ഷിച്ച്, സ്വപ്നങ്ങളെല്ലാം കെട്ടിപ്പടുക്കാൻ അന്യനാട്ടിൽ പോയി ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയുടെ മാനസിക പ്രയാസങ്ങളും അവൾ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രം പറയുന്നത്.

miya al mallu

പുതു വർഷത്തിൽ പ്രേക്ഷകർക്ക് മനസ്സിൽ തൊടുന്ന ഒരു കുടുംബ ചിത്രമായിരിക്കും ഇതെന്നാണ് സംവിധായകൻ തരുന്ന ഉറപ്പ്.സിദ്ധിഖ്, ലാൽ, മിയ, മാധുരി, പ്രേം പ്രകാശ്, ഫാരിസ്, മിഥുന്‍ രമേശ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹൻ സീനുലാൽ, ഷീലു ഏബ്രഹാം, രശ്മി ബോബൻ, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍,അനൂപ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം വിവേക് മേനോനും എഡിറ്റിങ് ദീപു ജോസഫും നിര്‍വ്വഹിക്കുന്നു. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നാടും വീടും ഉപേക്ഷിച്ച്, സ്വപ്നങ്ങളെല്ലാം കെട്ടിപ്പടുക്കാൻ അന്യനാട്ടിൽ പോയി ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയുടെ മാനസിക പ്രയാസങ്ങളും അവൾ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രത്തിന്‍റെ പ്രമേയം.

കടപ്പാട്

FILM COURT