Friday, December 9, 2022
HomeFilm Newsഎന്തോ നിങ്ങളെ ഇഷ്ടമാണ്...! നമിതയുടെ സ്‌റ്റൈലിഷ് ലുക്ക് കണ്ട് ആരാധകര്‍!

എന്തോ നിങ്ങളെ ഇഷ്ടമാണ്…! നമിതയുടെ സ്‌റ്റൈലിഷ് ലുക്ക് കണ്ട് ആരാധകര്‍!

മിനിസ്‌ക്രീനിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ നടിയാണ് നമിത പ്രമോദ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാള സിനിമയില്‍ നായികാ വേഷം കൈകാര്യം ചെയ്യാന്‍ സാധിച്ച നടി. ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത് എങ്കിലും.. സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ നായിക ആയി പുതിയ തീരങ്ങള്‍ എന്ന സിനിമയിലൂടെയാണ് നമിത അറിയപ്പെട്ടത്. പിന്നീട് അങ്ങോട്ട് ദിലീപ്, കുഞ്ചാക്കോ ബോബന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി നിരവധി യുവനടന്മാര്‍ക്കൊപ്പം നമിത നായിക ആയി എത്തി.

ഇതിനോടകം തന്നെ ശ്രദ്ധേയമായ ഒരുപാട് വേഷങ്ങള്‍ കൈകാര്യം ചെയ്ത താരത്തിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് നമിത പ്രമോദ്. സിനിമയോടൊപ്പം സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമായ താരമാണ് നമിത പ്രമോദ്. താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകളും ഫോട്ടോകളും എല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇപ്പോള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോകളാണ് ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്. എന്തോ നിങ്ങളെ ഭയങ്കര ഇഷ്ടമാണ് നമിതാ.. എന്നാണ് ഫോട്ടോ കണ്ട് ആരാധകര്‍ കമന്റായി കുറിയ്ക്കുന്നത്. സിനിമാ രംഗത്ത് ഒരുപാട് കഷ്ടപ്പെട്ട് തന്നെയാണ് താന്‍ ഇന്ന് ഈ നിലയിലേക്ക് എത്തിയത് എന്ന് നമിത അഭിമുഖങ്ങളില്‍ വെച്ച് പറഞ്ഞിരുന്നു..

ഇപ്പോള്‍ താരത്തിന്റേതായി നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഈശോ ആണ് നമിതയുടെ റിലീസിന് ഒരുങ്ങിയിരിക്കുന്ന ഏറ്റവും പുതിയ സിനിമ. നാദിര്‍ഷായുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ ജയസൂര്യ ആണ് നായകന്റെ വേഷത്തില്‍ എത്തുന്നത്. കപ്പ്, ഒരു രഞ്ജിത്ത് സിനിമ എന്നീ സിനിമകളും വരുന്നുണ്ട്.

Related News