എന്നോട് അങ്ങനെ ചെയ്യണമെന്ന് പറഞ്ഞത് കാവ്യ ചേച്ചിയാണ്, അതുപോലെ ചെയ്താൽ ആരും അറിയില്ല എന്ന് ചേച്ചി പറഞ്ഞു

മലയാളത്തിന്റെ നായിക നമിത പ്രമോദ് എല്ലാവര്ക്കും ഏറെ പ്രിയപ്പെട്ട നടിയാണ്, ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചെയ്‌ത സിനിമകൾ എല്ലാം തന്നെ ഹിറ്റാകുവാൻ നമിതയ്ക്ക് കഴിഞ്ഞു. ഉള്ളിലുള്ളത് മുഴവനോന്നും മലയാളികളുടെ പ്രിയ നടി നമിത…

മലയാളത്തിന്റെ നായിക നമിത പ്രമോദ് എല്ലാവര്ക്കും ഏറെ പ്രിയപ്പെട്ട നടിയാണ്, ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചെയ്‌ത സിനിമകൾ എല്ലാം തന്നെ ഹിറ്റാകുവാൻ നമിതയ്ക്ക് കഴിഞ്ഞു. ഉള്ളിലുള്ളത് മുഴവനോന്നും മലയാളികളുടെ പ്രിയ നടി നമിത പ്രമോദ് തുറന്നുപറഞ്ഞിട്ടില്ലെങ്കിലും ചിലതൊക്കെ നല്ല വടിവൊത്ത ഭാഷയിൽ പറഞ്ഞിട്ടുണ്ട്, മിനിസ്‌ക്രീനിൽ നിന്നുമാണ് താരം അഭിനയത്തിലേക്ക് എത്തിച്ചേർന്നത്, ബാലതാരമായി എത്തിയ നമിത പിന്നീട് സത്യൻ അന്തിക്കാട് ചിത്രം പുതിയ തീരങ്ങളിൽ കൂടിയാണ് നടിയായി അരങ്ങേറിയത്.

ഇതിനോടകം നിരവധി സിനിമകളിൽ താരം അഭിനയിച്ച് കഴിഞ്ഞു, മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളുടെ കൂടെയും നമിത അഭിനയിച്ച് കഴിഞ്ഞു, ദിലീപിന്റെ മകൾ മീനാക്ഷിയുമായി നമിത വളരെ അടുത്ത സൗഹൃദമാണ്, ഇരുവരുടെയും ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുമുണ്ട്, ഇപ്പോൾ താരം നൽകിയ ഒരു അഭിമുഖത്തിലെ ചില കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്, താരം പറയുന്നത് ഇങ്ങനെ
എനിക്ക് ചുറ്റിക്കറങ്ങൾ വളരെ ഇഷ്ടമാണ്, ഇങ്ങനെ ഇടക്ക് ഒക്കെ ഇവിടെ എങ്കിലും ഒക്കെ കറങ്ങാന്‍ പോകും ലുലു മാളില്‍ ഒക്കെ പോകുമ്ബോള്‍ പര്‍ദ ഇട്ടാണ് പോകാറുള്ളത് ഇങ്ങനെ പോയാല്‍ ആളുകള്‍ക്ക് പെട്ടന്ന് കണ്ടുപിടിക്കാന്‍ കഴിയില്ല. അത്തരത്തില്‍ ചെയ്‌താല്‍ മതി എന്നുള്ള ഐഡിയ എനിക്ക് തന്നത് കാവ്യ ചേച്ചിയാണ് ( കാവ്യ മാധവന്‍). ഇത്തരത്തില്‍ ഞാന്‍ മെട്രോയില്‍ ഒക്കെ കറങ്ങി നടന്നിട്ടുണ്ട് എന്നാല്‍ പര്‍ദ ഇടുമ്ബോള്‍ ഭക്ഷണം കഴിക്കാന്‍ കുറച്ചു പാടാണ്.

ഒരിക്കല്‍ പര്‍ദയില്‍ പോയപ്പോള്‍ ഒരാള്‍ കണ്ടുപിടിച്ചു ഞാന്‍ അമ്മേ എന്നുവിളിച്ചതാണ് പണി ആയത്. തൂവാനത്തുമ്ബികളെ സുമലതയുമായി തനിക്ക് സാമ്യം ഉണ്ടന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട് എന്നാല്‍ ഇതുവരെ അവരെ നേരില്‍ കാണാന്‍ കഴിഞ്ഞട്ടില്ല എന്നും നമിത പ്രമോദ് പറയുന്നു.