‘ഇരവി’ന്റെ ഡബ്ബിംഗ് കഴിഞ്ഞുവെന്ന് നമിത പ്രമോദ്

നമിത പ്രമോദിനെ നായികയാക്കി ശ്യാംധർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ഇരവ്. സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. 20 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്ന സിനിമയാണ് ഇരവ്. ജാഫർ ഇടുക്കി, ഡാനിയേൽ ബാലാജി എന്നിവരാണ് സിനിമയിൽ പ്രധാന…

നമിത പ്രമോദിനെ നായികയാക്കി ശ്യാംധർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ഇരവ്. സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. 20 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്ന സിനിമയാണ് ഇരവ്. ജാഫർ ഇടുക്കി, ഡാനിയേൽ ബാലാജി എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഡബ്ബിംഗ് കഴിഞ്ഞുവെന്ന് അറിയിക്കുകയാണ് നമിത പ്രമോദ്. ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം ആയിരിക്കും ഇരവ്. ചിത്രത്തില് യുവനടൻ സർജാനോ ഖാലിദും അങിനയിക്കുന്നുണ്ട് . ചിത്രം സെലീബിസ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറിൽ രാജ് സഖറിയാസാണ് നിർമ്മിക്കുന്നത്.സിനിമ ഉടൻ പ്രദർശനത്തിനെത്തും.


അതേസമയം റഹ്‌മാൻ ചിത്രം എതിരെ, ആസിഫ് അലിയുടെ രഞ്ജിത് സിനിമ എന്നീ ചിത്രങ്ങളിലും ് നായികയായി എത്തുന്നത് നമിതയാണ്. നവാഗതനായ സഞ്ജു സാമുവൽ സംവിധാനം ചെയ്ത് മാത്യു തോമസ് ബാഡ്മിന്റൺ താരമായി എത്തുന്ന പുതിയ സിനിമയായ കപ്പ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി നമിത പ്രമോദ്എത്തുന്നുണ്ട്. നാദിർഷ സംവിധാനം ചെയ്ത ഈശോ ആണ് നമിത പ്രമോദ് ഒടുവിൽ അഭിനയിച്ച ചിത്രം. ചിത്രത്തിൽ ജയസൂര്യ ആണ് നായകൻ.