കർവുകൾ, സ്‌ട്രെച്ച് മാർക്കുകൾ, ചുളിവുകൾ; എന്റെ ശരീരം ഇങ്ങനെയാണ് നമിത പ്രമോദ്…

നമിത പ്രമോദ് രാജേഷ് പിള്ളയുടെ നിരൂപക പ്രശംസ നേടിയ ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങളിൽ മത്സ്യത്തൊഴിലാളിയായ താമര കഥാപാത്രമായി നിവിൻ പോളിയുടെ നായികയായി ആദ്യ…

നമിത പ്രമോദ് രാജേഷ് പിള്ളയുടെ നിരൂപക പ്രശംസ നേടിയ ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങളിൽ മത്സ്യത്തൊഴിലാളിയായ താമര കഥാപാത്രമായി നിവിൻ പോളിയുടെ നായികയായി ആദ്യ നായിക വേഷം ചെയ്തു.പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി മാറിയ നടി മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളാണ്.

 

സോഷ്യൽ മീഡിയയിൽ സജീവമായ നമിത പ്രമോദ് പങ്കുവെച്ച ചിത്രങ്ങളും അതിന് കൊടുത്തിരിക്കുന്ന ക്യാപ്ഷനുമാണ് ശ്രദ്ധനേടുന്നത്. ശരീരത്തിലെ ചുളിവുകളും സ്‌ട്രെച്ച് മാർക്കും വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് നടി നമിത പ്രമോദ് പങ്കുവെച്ചത് ‘ഹലോ കർവുകൾ, സ്‌ട്രെച്ച് മാർക്കുകൾ, ചുളിവുകൾ, ഒപ്പം വളർന്ന മുടി’ എന്നാണ് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ.


ശരീര വണ്ണത്തിന്റെ പേരിലും വസ്ത്രത്തിന്റെ പേരിലും സോഷ്യൽ മീഡിയയിൽ താരങ്ങൾക്കെതിരെ വലിയി രീതിയിൽ ബോഡി ഷെയ്മിങ് നടക്കുമ്പോഴാണ് സ്വന്തം ശരീരം ഇങ്ങനെയാണെന്ന് പറഞ്ഞ് നമിത ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്.താരത്തിന്റെ ബോൾഡായ നീക്കത്തിന് വൻ പിന്തുണയാണ് ലഭിക്കുന്നത്.അതേ സമയം ആസിഫ് അലിയുടെ എ രഞ്ജിത്,ഗോകുൽ സുരേഷിന്റെ എതിരെ, കാളിദാസ് ജയറാമിന്റെ രജ്‌നി എന്നിവയാണ് നമിതയുടെ പുതിയ സിനിമകൾ.

 

View this post on Instagram

 

A post shared by NAMITHA PRAMOD (@nami_tha_)