മിനിസ്‌ക്രീന്‍ രംഗത്തിലൂടെ സിനിമാ മേഖലയിലേക്ക് എത്തിയ നടിയാണ് നമിത പ്രമോദ്. സിനിമയിലും സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്… ഏറ്റവും പുതിയ ഫോട്ടോകള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നമിത പ്രമോദ്. സിംപിള്‍ ആന്‍ഡ് സ്റ്റൈലിഷ് ലുക്ക് ആണെങ്കിലും നമിത എന്നും സുന്ദരി തന്നെയെന്നാണ് ആരാധകര്‍ പറയുന്നത്.
ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ വളരെ ക്യൂട്ട് ആണെന്നും ആരാധകര്‍ കമന്റ് പങ്കുവെച്ച് പറയുന്നു. ഒന്നില്‍ അധികം ഫോട്ടോകള്‍ നമിത പ്രമോദ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. വളരെ ചെറിയ പ്രായത്തില്‍ തന്നെ നായികയായി മലയാള സിനിമയില്‍ തിളങ്ങാന്‍ സാധിച്ച നടിമാരില്‍ ഒരാളാണ് നമിത പ്രമോദ്.. ട്രാഫിക് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം എങ്കിലും പിന്നീട് നായിക ആയാണ് താരം സിനിമകളില്‍ എത്തിയത്.. മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നു എങ്കിലും സിനിമാ രംഗത്ത് ഏറെ കഷ്ടപ്പെട്ട് തന്നെയാണ് ഇന്ന് കാണുന്ന നിലയിലേക്ക് താന്‍ എത്തിച്ചേര്‍ന്നത് എന്ന് നമിത പറഞ്ഞിരുന്നു..
എനിക്ക് എന്താണ് വേണ്ടതെന്ന് ഇപ്പോള്‍ എനിക്ക് അറിയാം.. വളരെ കഷ്ടപ്പെട്ട് തന്നെയാണ് കയറി വന്നത്.. ആദ്യം അങ്ങോട്ട് പോയി അവസരങ്ങള്‍ ചോദിക്കരുത് എന്ന് വിചാരിച്ചിരുന്ന വ്യക്തിയാണ് ഞാന്‍… എന്നാല്‍ പിന്നീട് നല്ല സംവിധായകരോട് ഞാന്‍ ചാന്‍സ് ചോദിക്കാന്‍ തുടങ്ങി.. പക്ഷേ.. അതെല്ലാം തന്റെ കാര്യത്തില്‍ വെറുതെ ആയി പോയെന്നും.. പ്രതീക്ഷിക്കാത്ത മറ്റ് നല്ല സംവിധായകരാണ് തനിക്ക് ഓഫറുകള്‍ നല്‍കിയത് എന്നും നമിത പറഞ്ഞിരുന്നു.. ഇപ്പോള്‍ നമിത നായികയായി നിരവധി സിനിമകള്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്.. ഈശോയാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. കപ്പ്, രജനി, ഒരു രഞ്ജിത്ത് സിനിമ എന്നിവയാണ് നമിത കമ്മിറ്റ് ചെയ്ത മറ്റ് സിനിമകള്‍.
View this post on Instagram