അന്ന് പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്നു! ഒരു റിലേഷന്‍ഷിപ്പ് പോലുമില്ലായിരുന്നു..! – നമിത പ്രമോദ്

വ്യത്യസ്ത കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ചെറുപ്രായത്തില്‍ തന്നെ നായികയായി മലയാള സിനിമാ ലോകത്ത് തിളങ്ങിയ നടിയാണ് നമിത പ്രമോദ്. ഇപ്പോഴിതാ സിനിമയിലെ തന്റെ അനുഭവങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നമിത പ്രമോദ്. ഒരു ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് നമിത അനുഭവങ്ങള്‍ പങ്കുവെച്ചത്. സിനിമയില്‍ അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളുടേയും പെര്‍ഫോമന്‍സ് യഥാര്‍ത്ഥ ജീവിതത്തിലെ അനുഭവങ്ങളുമായി

ബന്ധപ്പെട്ടിരിക്കും എന്നാണ് തനിക്ക് തോന്നിയിട്ടുള്ളത് എന്നാണ് നമിത തുറന്ന് പറയുന്നത്.. തനിക്ക് എപ്പോഴും അങ്ങനെയാണ് തോന്നിയിട്ടുള്ളത് എന്നാണ് നടി അഭിമുഖത്തില്‍ പറഞ്ഞത്. ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമ ചെയ്യുന്ന സമയത്ത് ഞാന്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുക ആയിരുന്നു.. നമിത പറയുന്നു.. ആ ചിത്രത്തില്‍ ദിലീപിന്റെ നായികാ വേഷത്തിലാണ് നമിത എത്തിയിരുന്നത്.. ആ സിനിമയിലെ കഥാപാത്രം വളരെ കോംപ്ലിക്കേറ്റഡ് ആയിരുന്നു എന്നാണ് നമിത പറഞ്ഞത്. എനിക്കൊരു റിലേഷന്‍ഷിപ്പ് പോലും ആ സമയത്ത് ഉണ്ടായിരുന്നില്ല..

പക്ഷേ… പിന്നീട് ജീവിതത്തില്‍ ഉണ്ടായ ഓരോ സംഭവങ്ങളും ഒരു അഭിനേത്രി എന്ന രീതിയില്‍ എന്റെ പെര്‍ഫോമന്‍സില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.. ജീവിതത്തില്‍ കടന്ന് പോയ ഒരുപാട് സാഹചര്യങ്ങള്‍ എന്നെ അഫെക്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഓരോ സാഹചര്യത്തില്‍ നില്‍ക്കുമ്പോഴും ജീവിതത്തിലെ ഓരോ സംഭവുമായി അതിനെ ബന്ധപ്പെടുത്താന്‍ പറ്റും.. അങ്ങനെ ഒരുപാട് വികാരങ്ങള്‍ ഉള്ളില്‍ ഉണ്ടാകുമ്പോള്‍ കലര്‍പ്പില്ലാതെ അഭിനയിക്കാന്‍ സാധിക്കും

എന്നാണ് നമിത പറയുന്നത്.. അതേസമയം. ഈശോ എന്ന സിനിമയാണ് നമിതയുടേതായി ഇപ്പോള്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം, ചിത്രത്തില്‍ ജയസൂര്യയുടെ നായികാ വേഷത്തില്‍ ആണ് നമിത പ്രമോദ് എത്തുന്നത്. എതിരെ, കപ്പ്, ഒരു രഞ്ജിത്ത് സിനിമ എന്നിവയാണ് താരം കമ്മിറ്റ് ചെയ്തിരിക്കുന്ന മറ്റ് സിനിമകള്‍.

Nikhina