അവസാനം പരിമളത്തിന്റെ നായകനെ കണ്ടുപിടിച്ചു

കമൽ പുതുമുഖങ്ങളെ വെച്ച് സംവിധാനം ചെയ്ത ഹിറ്റ് ചലച്ചിത്രമായിരുന്നു നമ്മൾ. ജിഷ്ണു, സിദ്ധാർഥ് രേണുക മേനോൻ, ഭാവന തുടങ്ങി ഒട്ടേറെ താരങ്ങളെ അണിനിരത്തിയാണ് കമൽ ചിത്രം ഒരുക്കിയത്. ചിത്രം വലിയ വിജയമായതോടെ താരങ്ങളുടെയെല്ലാം തലവര…

കമൽ പുതുമുഖങ്ങളെ വെച്ച് സംവിധാനം ചെയ്ത ഹിറ്റ് ചലച്ചിത്രമായിരുന്നു നമ്മൾ. ജിഷ്ണു, സിദ്ധാർഥ് രേണുക മേനോൻ, ഭാവന തുടങ്ങി ഒട്ടേറെ താരങ്ങളെ അണിനിരത്തിയാണ് കമൽ ചിത്രം ഒരുക്കിയത്. ചിത്രം വലിയ വിജയമായതോടെ താരങ്ങളുടെയെല്ലാം തലവര തന്നേണ് മാറുകയായിരുന്നു. കോളേജ് വിദ്യാർത്ഥികളുടെ കഥാത്രത്തെയാണ് സിദ്ധാർഥും ജിഷ്ണുവും രേണുകയും അവതരിപ്പിച്ചത്.

എന്നാൽ ചിത്രത്തിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ഭാവന അവതരിപ്പിച്ച പരിമളം. എന്നാൽ ഇന്നിപ്പോൾ പരിമലത്തിന്റെ നായകനെ കാണിച്ചു തരുന്ന ചിത്രമാണ് സമൂഹമാധ്യമനാഗിൽ ഏറ്റെടുത്തിരിക്കുന്നത്. ജയപ്രകാശ് പയ്യന്നൂർ എന്ന സ്റ്റിൽ ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ” നമ്മൾ സിനിമയിലെ ഒരു ഫോട്ടോയാണ്. ഞാൻ സ്റ്റിൽ ഫോട്ടോഗ്രാഫി ചെയ്ത സിനിമയാണ് നമ്മൾ. എന്റെ മൂന്നാമത്തെ സിനിമ. കമൽ സാറിന്റെ കൂടെ ആദ്യമായി ചെയ്ത സിനിമ. ഒരുപാട് ഓർമകളും കടപ്പാടുകളും ഉള്ള സിനിമയായിരുന്നു.” എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം സിദ്ധാർഥും രേണുകയും ജിഷ്ണുവും ഭാവനയും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ജിഷ്ണുവിനൊപ്പം ഗിറ്റാർ വായിക്കുന്ന എ ഭാവനയാണ് ചിത്രത്തിലിനുള്ളത്. അതിനാൽ തന്നെ ജിഷ്ണുവായിരുന്നു പരിമലത്തിന്റെ നായകൻ എന്ന് ഉറപ്പിക്കുകയാണ് ആരാധകർ.