പദയാത്രയില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം; നടന്‍ നന്ദമൂരി താരകരത്ന അന്തരിച്ചു

തെലുങ്ക് നടന്‍ നന്ദമൂരി താരകരത്ന അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 23 ദിവസമായി ചികിത്സയിലായിരുന്നു അദ്ദേഹം. എന്‍ ടി ആറിന്റെ ചെറുമകനായ നന്ദമൂരിയ്ക്ക് ടി.ഡി.പി സംഘടിപ്പിച്ച പദയാത്രയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. നാരാ ലോകേഷ് നയിക്കുന്ന യുവഗളം…

തെലുങ്ക് നടന്‍ നന്ദമൂരി താരകരത്ന അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 23 ദിവസമായി ചികിത്സയിലായിരുന്നു അദ്ദേഹം. എന്‍ ടി ആറിന്റെ ചെറുമകനായ നന്ദമൂരിയ്ക്ക് ടി.ഡി.പി സംഘടിപ്പിച്ച പദയാത്രയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. നാരാ ലോകേഷ് നയിക്കുന്ന യുവഗളം പദയാത്രയ്ക്കിടെ ചിറ്റൂര്‍ ജില്ലയിലെ കുപ്പം എന്ന സ്ഥലത്തുവെച്ചായിരുന്നു സംഭവം.

യാത്ര തുടങ്ങിയ ശേഷം സംഘാംഗങ്ങള്‍ക്കൊപ്പം ലക്ഷ്മിപുരം ശ്രീ വരദരാജ സ്വാമി ക്ഷേത്രത്തിലെ പൂജയിലും ഒരു പള്ളിയില്‍ നടന്ന ചടങ്ങിലും നടനും പങ്കെടുത്തിരുന്നു. പള്ളിയില്‍ നിന്ന് പുറത്തുവരുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ബാലകൃഷ്ണയുടെ സഹോദരപുത്രന്‍ കൂടിയാണ് അദ്ദേഹം. 2002-ല്‍ ഒകടോ നമ്പര്‍ കുര്‍റാഡു എന്ന ചിത്രത്തിലൂടെയാണ് താരകരത്ന തെലുങ്ക് സിനിമയില്‍ അരങ്ങേറുന്നത്. താരക്, ഭദ്രി രാമുഡു, മനമന്ത, രാജാ ചെയ്യി വെസ്തേ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. മനമന്തയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍.