ആരാധകരുടെ മനം കവര്‍ന്ന് നന്ദന വര്‍മ്മയുടെ ഫോട്ടോഷൂട്ട്!!

ബേബി നന്ദനയായി മലയാള സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് നന്ദന വര്‍മ്മ. സ്പിരിറ്റ് എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു ചെറിയ വേഷം അവതരിപ്പിച്ചുകൊണ്ടാണ് താരം സിനിമാ രംഗത്തേക്ക് ബാലതാരമായി എത്തുന്നത്. പിന്നീടും ഒരുപിടി ചിത്രങ്ങളില്‍ ശ്രദ്ധ നേടിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് നന്ദന എത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായി നിറഞ്ഞ് നില്‍ക്കുന്ന താരം ഫോട്ടോഷൂട്ടും മറ്റ് വിശേഷങ്ങളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഇപ്പോഴിതാ നന്ദന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടുന്നത്.

ചോക്ലേറ്റ് നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായി എത്തിയ പ്രിയ താരത്തിന്റെ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സാരിയില്‍ കിടില്‍ മേക്കോവര്‍ നടത്തി എത്തിയ നന്ദനയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

പ്ലാന്‍ ബി ആക്ഷന്‍സ് ആണ് താരത്തിന്റെ ഈ മനോഹരമായ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്. അയാളും ഞാനും തമ്മില്‍, അയാളും ഞാനും തമ്മില്‍, 1983, മിലി, ഗപ്പി, ആകാശമിഠായി, വാങ്ക് തുടങ്ങിയ സിനിമകളിലൂടെയാണ് നന്ദന വര്‍മ്മ ശ്രദ്ധിക്കപ്പെട്ടത്.

Nikhina