തന്നെ ട്രോളിയ യുവാവിന് മറുപടി കൊടുത്ത് നന്ദന വർമ്മ !! താരത്തിന്റെ മറുപടിയിൽ യുവാവ് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഓടി ….!!

ഗപ്പി എന്ന സിനിമയിൽ കൂടി മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നന്ദന വർമ്മ, ഇപ്പോൾ ബ്ലോക്ക് ബസ്റ്റർ ആയി മാറിയ അഞ്ചാം പതിര എന്ന സിനിമയിലും നന്ദന വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.…

nandana-varma

ഗപ്പി എന്ന സിനിമയിൽ കൂടി മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നന്ദന വർമ്മ, ഇപ്പോൾ ബ്ലോക്ക് ബസ്റ്റർ ആയി മാറിയ അഞ്ചാം പതിര എന്ന സിനിമയിലും നന്ദന വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇടയ്ക്ക് ഫോട്ടോഷൂട്ടുകളുമായും താരം എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ് നന്ദന.താരങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആകാറുണ്ട്, എന്നാൽ മിക്കപ്പോഴും നടികൾ എല്ലാം തന്നെ സൈബർ ആക്രമണത്തിന് ഇരയാകാറുണ്ട്.

nandana varma (2)

നേരത്തെ തനിക്ക് എതിരെ വരുന്ന മന്റുകൾക്ക് താരങ്ങൾ ഒന്നും തന്നെ മറുപടി കൊടുക്കാറില്ലായിരുന്നു, എന്നാൽ ഇപ്പോൾ അങ്ങനെ അല്ല. തക്ക സമയത്തിന് തന്നെ മറുപടി താരങ്ങൾ ഇപ്പോൾ കൊടുക്കാറുണ്ട്. അതിനെ പ്രേക്ഷകർ സപ്പോർട് ചെയ്യാറുമുണ്ട്. ഇപ്പോൾ നന്ദന തനിക്കെതിരെ ഉണ്ടായ ഒരു സൈബർ ആക്രമണത്തിനെ പറ്റി പറഞ്ഞിരിക്കുകയാണ്. കുറച്ച് നാളുകൾക്ക് മുൻപ് ഒരാൾ എനിക്കെതിരെ മോശമായി കമെന്റിട്ടു, ഞാൻ അതിൽ അയാളുടെ അമ്മയോട് പോയി പറ എന്ന് തിരിച്ചും കമ്മെന്റ് ഇട്ടു

nandana varma

അത് അന്ന് വളരെ പ്രശനം ആയിരുന്നു, നിരവധി പേര് ആ കമെന്റിന്റെ പേരിൽ എനിക്കെതിരെ രംഗത്ത് വന്നിരുന്നു, എന്നാൽ എന്നെ സപ്പോർട്ട് ചെയ്തും കുറെ പേര് എത്തിയിരുന്നു എന്ന് നന്ദന പറയുന്നു. എനിക്ക് ഇഷ്ടമല്ലാത്ത രീതിയിൽ ആര് കമെന്റിട്ടാലും ഞാൻ അപ്പോൾ തന്നെ മറുപടി കൊടുക്കും, എന്നിട്ടേ വീട്ടിൽ പോലും പറയുകയുള്ളൂ എന്ന് നന്ദന പറയുന്നു, അന്ന് എന്റെ മറുപടി കണ്ടതിനു ശേഷം ആ ചേട്ടൻ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്തു എന്ന് നന്ദന പറയുന്നു.