മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ സസ്‌പെന്‍സ് ഇതാണ്..!!

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മമ്മൂട്ടി നായകനായി എത്തുന്ന എന്ന വാര്‍ത്ത അറിഞ്ഞതോടെ ആരാധകര്‍ വളരെയധികം ആവേശത്തിലാണ്. നന്‍പകല്‍ നേരത്ത് മയക്കം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ ആ പേരിലും സിനിമയിലും ഒരു സസ്‌പെന്‍സ്…

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മമ്മൂട്ടി നായകനായി എത്തുന്ന എന്ന വാര്‍ത്ത അറിഞ്ഞതോടെ ആരാധകര്‍ വളരെയധികം ആവേശത്തിലാണ്. നന്‍പകല്‍ നേരത്ത് മയക്കം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ ആ പേരിലും സിനിമയിലും ഒരു സസ്‌പെന്‍സ് ഒളിഞ്ഞു കിടപ്പുണ്ട് എന്ന് വെളിപ്പെടുത്തുകയാണ് ടിനു പാപ്പച്ചന്‍. ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തുന്നത്.

പെല്ലിശ്ശേരി-മമ്മൂക്ക ചിത്രം ഈ.മ.യൗ, ജെല്ലിക്കട്ട് പോലെയാണോ അതോ ആമേന്‍ പോലെയാണോ അതോ സിറ്റി ഓഫ് ഗോഡ് പോലെയാണോ എന്ന ചോദ്യത്തോടാണ് ടിനു പാപ്പച്ചന്‍ പ്രതികരിച്ചത്. അത് സസ്പെന്‍സാണ് എന്നാണ് ടിനു പറയുന്നത്. ”അത് തന്നെയാണ് സസ്‌പെന്‍സ്, പറയാന്‍ പാടില്ല, അടിപൊളി പടമായിരിക്കും, ഗംഭീര സിനിമയായിരിക്കും. നന്‍പകല്‍ നേരത്തിന്റെ ഷൂട്ട് ഒക്കെ കഴിഞ്ഞതാണ്. തമിഴ്‌നാട്ടില്‍ നടക്കുന്ന കഥയാണ്. അതുകൊണ്ടാണ് തമിഴ് പേര് നല്‍കിയിരിക്കുന്നത്” എന്നാണ് ടിനു പാപ്പച്ചന്‍ പറയുന്നത്.

‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നാല്‍ ഒരാളുടെ ഉച്ച നേരത്തെ ഉറക്കമാണ് എന്ന് ടിനു പാപ്പച്ചന്‍ പറഞ്ഞിരുന്നു. പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രി പക്കാ കള്ളനുമായ വേലന്‍ എന്ന നകുലനെയാണ് മമ്മൂക്ക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഈ വിവരങ്ങള്‍ കൂടി പുറത്ത് വന്നതോടെ വലിയ ആവേശത്തിലാണ് ആരാധകര്‍. ഇപ്പോള്‍ കൊവിഡ് ബാധിച്ച് വീട്ടില്‍ കഴിയുകയാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ നിരവധി സിനിമകളാണ് ഇനി വെള്ളിത്തിരയില്‍ എത്താനുള്ളത്.