‘കുറ്റവാളിയാണോ അല്ലയോ എന്ന് തീരുമാനിക്കുന്ന ഇടം കോര്‍ട്ട്’; മമ്മൂട്ടിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ ടീസര്‍

മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെത്തുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ടാസ്മാക്കില്‍ വെച്ച് ശിവാജി ഗണേശന്റെ ഗൗരവം എന്ന ചിത്രത്തിലെ പ്രമുഖ ഡയലോഗ് മമ്മൂട്ടി അഭിനയിച്ച് കാണിക്കുന്ന രംഗമാണ് ടീസറില്‍. എഴുപത് കാലഘട്ടങ്ങില്‍ ശിവാജി ഗണേശന്റെ പ്രമുഖമായ കഥാപാത്രമാണ് ഗൗരവം സിനിമയിലെ ബാരിസ്റ്റര്‍ രജനികാന്ത്. ആ കഥാപാത്രത്തിന്റെ ഡയലോഗ് രംഗങ്ങളാണ് മമ്മൂട്ടി ഒറ്റ ടേക്കില്‍ അവതരിപ്പിക്കുന്നത്.

Nanpakal Nerathu Mayakkam

മമ്മൂട്ടിയുടെ സിനിമ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. എല്‍ജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം പഴനി കന്യാകുമാരി എന്നിവിടങ്ങളില്‍ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യന്‍, അശോകന്‍, വിപിന്‍ അറ്റ്‌ലി, രാജേഷ് ശര്‍മ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.

ലോക ഉറക്കം ദിനത്തോട് അനുബന്ധിച്ച് മാര്‍ച്ച് 18ന് ചിത്രത്തിന്റെ ടീസര്‍ അവതരിപ്പിച്ചിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങള്‍ എല്ലാവരും ഉച്ച സമയത്ത് ഉറങ്ങുന്ന ചില രംഗങ്ങളായിരുന്നു ആദ്യ ടീസറില്‍ അവതരിപ്പിച്ചിരുന്നത്.

ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ആന്‍സണ്‍ ആന്റണി, സുനില്‍ സിംഗ്, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്‌സ് ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എല്‍ ബി ശ്യാംലാല്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, ഡിസൈന്‍ ബല്‍റാം ജെ.

Previous article‘എന്നെ ഒരുപാട് അടിച്ചു’; തന്റെ പ്രണയലേഖനം കണ്ട് രക്ഷിതാക്കള്‍ മര്‍ദ്ദിച്ചതിനെ കുറിച്ച് സായി പല്ലവി
Next articleആരാധകർക്ക് ഈദ് ആശംസകൾ നേർന്ന് ഷാരൂഖ് ഖാനും അബ്‌റാമും