‘നന്‍പകല്‍ നേരത്ത് മയക്കം’ ഒരു ക്ലീന്‍ U ചലച്ചിത്രം!! ഉടന്‍ തിയ്യേറ്ററിലേക്കെന്ന് ലിജോ ജോസ് പെല്ലിശേരി

ലിജോ ജോസ് പെല്ലിശേരി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്. ഇപ്പോഴിതാ ചിത്രം സെന്‍സറിംഗ് പൂര്‍ത്തിയാക്കി തിയറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രം ക്ലീന്‍…

ലിജോ ജോസ് പെല്ലിശേരി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്. ഇപ്പോഴിതാ ചിത്രം സെന്‍സറിംഗ് പൂര്‍ത്തിയാക്കി തിയറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രം ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ തിയ്യറ്റര്‍ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും.

27ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ‘നന്‍പകല്‍ നേരത്ത് മയക്കം’ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിന് വലിയ തരത്തിലുള്ള പ്രസംസയാണ് ലഭിച്ചത്. ഇതോടെ ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യണമെന്ന് ആരാധകരുടെ ആവശ്യമുയര്‍ന്നിരുന്നു. ചിത്രം പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു.

എന്നാല്‍, ഒരുവിഭാഗം ചിത്രത്തിനെതിരെ ‘ചുരുളി’ എന്ന ചിത്രത്തെ ചൂണ്ടിക്കാണിച്ച് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളെ വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ അവര്‍ക്കുള്ള മറുപടിയായി സംവിധായകന്‍ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്.

നന്‍പകല്‍ നേരത്തിന്റെ ക്ലീന്‍ യു സട്ടിഫിക്കറ്റ് പങ്കുവച്ചാണ് സംവിധായകന്റെ കുറിപ്പ്. ‘നന്‍പകല്‍ നേരത്ത് മയക്കം ഒരു ക്ലീന്‍ U ചലച്ചിത്രം. ഇതാ സര്‍ക്കാര്‍ സാക്ഷ്യ പത്രം’ എന്ന കുറിപ്പോടു കൂടിയാണ് ലിജോ പറയുന്നത്.

മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ്. ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നത് തമിഴ് നടി രമ്യ പാണ്ഡ്യന്‍ ആണ്. അശോകനാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്.